മദ്യപാനത്തെ അനുകൂലിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. മിതമായ തോതിൽ മദ്യപിച്ചാൽ നല്ല ആരോഗ്യത്തോടെ ഏറെക്കാലം ജീവിക്കാമെന്നാണിവ നിർദേശിക്കുന്നത്. അവയുടെ ഗണത്തിലേക്ക് കൂട്ടിവയ്ക്കാവുന്ന ഒരു പുതിയ പഠനഫലമിതാ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരിക്കുകയാണ്. മിതമായ തോതിലുള്ള മദ്യപാനം സാധാരണ ജലദോഷത്തെ പ്രതിരോധിക്കുമെന്നാണ് ലോകമാകമാനമുള്ള ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ ഇത് ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. കരൾ സഞ്ചിയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യതയെ ഇതില്ലാതാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ആഴ്ചയിൽ 14 സ്മാളുകൾ അടിച്ചാൽ രോഗങ്ങളും അകാലമരണവും അകറ്റാനാവുമെന്നാണ് ഇതിന് പുറകിൽ പ്രവർത്തിച്ച ഗവേഷകർ നിർദേശിക്കുന്നത്. ഇതോടെ ലോകമെമ്പാടുമുള്ള കുടിയന്മാർ ആഹ്ലാദത്തിലായിരിക്കുകയാണ്. സ്ത്രീകളും പുരുഷന്മാരും ആഴ്ചയിൽ 14 യൂണിറ്റ് മദ്യം കഴിക്കുന്നത് പലവിധ രോഗങ്ങളെ ചെറുക്കുമെന്നാണിവ നിർദേശിക്കുന്നത്.
എന്നാൽ നിർദേശിച്ച പരിധി വിട്ട് മദ്യപിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഗവേഷകർ പ്രത്യേക മുന്നറിയിപ്പേകുന്നു. വൈൻ കഴിക്കുന്നവർക്ക് സ്തനാർബുദം വരുന്നതിനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. മറ്റ് നിരവധി ഡോക്ടർമാരും മദ്യപാന ശീലത്തെ എതിർത്ത് മുന്നോട്ട് വരുന്നുമുണ്ട്. ഇത്തരത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ട് വിരുദ്ധ അഭിപ്രായങ്ങൾ ഉയർന്ന് വരുന്നതിനാൽ ഏതാണ് ശരിയെന്നറിയാതെ ജനം വട്ടം കറങ്ങുന്നുമുണ്ട്.
Post Your Comments