ഓസ്ലോ: ലോകത്തെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത രാജ്യമാകാനൊരുങ്ങി നോർവേ. വ്യാവസായിക സംഘടനയായ എനര്‍ജിയാണ് ഇങ്ങനെയൊരു പ്രവചനവുമായി രംഗത്തെത്തിയത്. 2050 ആകുന്നതോടെ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുമെന്ന് എനര്‍ജി വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനവും എണ്ണ മേഖലയിലെ തൊഴില്‍ നഷ്ടവുമാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളെന്നും രണ്ടിനും ഉത്തരം ഹരിതോര്ജമാണെന്നും സംഘടനയുടെ ഡയറക്ടര്‍ ഓലുഫ് ഉല്സെത്ത് പറഞ്ഞു. കൂടാതെ ഹരിതോര്‍ജ പദ്ധതികള്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിനുള്ള പുതിയ പദ്ധതിയും സംഘടന പരിസ്ഥിതി മന്ത്രി വിദാര്‍ ഹെല്ഗെസെന് സമര്‍പ്പിച്ചു.
Post Your Comments