Latest NewsNewsLife Style

വിമാന ജീവനക്കാര്‍ വെള്ളം കുടിക്കാറില്ല; നിങ്ങളും കുടിക്കാതിരുന്നാല്‍ നല്ലത്; കാരണം എന്താണെന്ന് അറിയാമോ?

വിമാനത്തിലെ അമിത മര്‍ദ്ദം പെട്ടെന്നുള്ള നിര്‍ജ്ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ വിമാന യാത്രക്കാര്‍ യാത്രയ്ക്കിടെ ധാരാളം വെള്ളം കുടിക്കണം എന്നാണ് പറയാറുള്ളത്. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല. കാരണം എന്താണെന്നോ?

ഒരു ആഗോള ഏജന്‍സി വിമാനത്തിലെ ശുചിത്വം സബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷമാണ് വിമാനജീവനക്കാര്‍ വിമാനത്തില്‍ നിന്നുള്ള വെള്ളംകുടി നിര്‍ത്തിയതാത്രേ. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പഠനം പുറത്തുകൊണ്ടുവന്നത്. വിമാനത്തിൽ കുടിക്കാനും ചായ, കാപ്പി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്ന വെള്ളത്തിലെ കോളിഫോം ബാക്‌ടീരിയയുടെ, അതായത് വിസര്‍ജ്യത്തില്‍ കാണുന്ന ബാക്റ്റീരിയയുടെ അളവ് വളരെ ഉയര്‍ന്നതാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. ലോകത്തിലെ എല്ലാ മുന്‍നിര വിമാനക്കമ്പനികളിലും ഇത് തന്നെയാണ്അവസ്ഥ.

ഈ പഠനറിപ്പോര്‍ട്ട് പുറത്തുവന്നശേഷം വിമാനജീവനക്കാര്‍ കുടിക്കാന്‍ ആ വെള്ളം ഉപയോഗിക്കാറില്ല. എന്നാല്‍ ദീര്‍ഘദൂര യാത്രയില്‍ ഒരുതുള്ളി വെള്ളവും കുടിക്കാതെ ഇരിക്കാനുമാവില്ലല്ലോ? അതിനാല്‍ വിമാനം പുറപ്പെടും മുന്‍പ് വിമാനത്താവളത്തില്‍ നിന്ന് വെള്ളവും മറ്റും വാങ്ങി വയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button