KeralaLatest NewsNewsIndiaInternational

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1.പനീര്‍ശെല്‍വം – പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനനീക്കങ്ങള്‍ പാളിയത് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന

പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ അനുയായികള്‍ ഉറച്ചു നിന്നതാണ് ലയനം തടസപ്പെടാന്‍ കാരണമായത്. പനീര്‍ശെല്‍വത്തെ ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം അനുയായികള്‍ തള്ളുകയായിരുന്നു. മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു നേതാക്കള്‍. എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ ജയലളിത സ്മാരകത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കം. ഇതുസംബന്ധിച്ച് ഉറപ്പൊന്നും നല്‍കാന്‍ പളനിസ്വാമി പക്ഷം തയ്യാറാകാതിരുന്നതോടെ ലയന നീക്കം തടസപ്പെടുകയായിരുന്നു.

2.കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നല്‍കാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ച് കെഎംആര്‍എല്‍

യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട് ബോധപൂര്‍വമായി തന്നെ കൈക്കൊണ്ടതാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയടക്കം ഉള്‍പ്പെടുത്തിയ നടപടികള്‍ ഇതിന്റെ ഭാഗമാണ്. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മെട്രോയില്‍ പ്രത്യേകം സീറ്റുണ്ട്. കുട്ടിയെ എടുത്തുകൊണ്ട് വരുന്നവര്‍ക്കും ഇത് ലഭ്യമാണെന്നും കെഎംആര്‍എല്‍ സൂചിപ്പിക്കുന്നു. കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് 33.33 ശതമാനം സീറ്റ് സംവരണം വേണമെന്ന് വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് കെഎംആര്‍എല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

3.അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അരവിന്ദ് കെജരിവാള്‍

വിദ്യാര്‍ഥികളില്‍ നിന്നും സ്വകാര്യ സ്കൂളുകള്‍ അമിതമായി ഫീസ്‌ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്‌ കെജരിവാള്‍ സര്‍ക്കാരിന്റെ തീരുമാനം. 449 സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ വിഖ്യാതമായ പല സ്‌കൂളുകളും പട്ടികയിലുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തലവരിപ്പണമാണ് ഈ സ്‌കൂളുകള്‍ ഈടാക്കി കൊണ്ടിരുന്നത്. രണ്ട് ആഴ്ചയ്ക്കകം വാങ്ങിയ പണം തിരികെ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അല്ലാത്ത പക്ഷം സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.

4. കോണ്‍ഗ്രസില്‍ ഫ്യൂഡല്‍ ചിന്താഗതി- രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ പാര്‍ട്ടി വിട്ടു

രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയും കോണ്‍ഗ്രസ് കോഓര്‍ഡിനേഷന്‍ സെന്റര്‍ അംഗവുമായ ആശിഷ് കുല്‍കര്‍ണിയാണ് രാജി വെച്ചത്. രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയ രാജിക്കത്തില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. സ്വജനപക്ഷപാതവും ഫ്യൂഡല്‍ ചിന്താഗതിയും പണാധിപത്യവും പാര്‍ട്ടിയില്‍ വര്‍ധിച്ചുവരികയാണ്. തങ്ങളുടെ ആധിപത്യം നഷ്ടപ്പെടാതിരിക്കാന്‍ ഒരു വിഭാഗം പുതിയ നേതാക്കളെയോ പുതിയ ആശയങ്ങളെയോ പാര്‍ട്ടിയില്‍ കടന്നുവരാന്‍ അനുവദിക്കുന്നില്ലെന്ന് ആശിഷ് കുല്‍കര്‍ണി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിന് അതിന്റെ അസ്തിത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ കക്ഷികളെപ്പോലെ ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടിയായാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതെന്നും ആശിഷ് കുല്‍കര്‍ണി ആരോപിക്കുന്നു.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.2019 പിടിക്കാന്‍ ബിജെപിയുടെ മിഷന്‍ 350 പ്ല​സ്. ലോ​ക്‌​സ​ഭ​യി​ൽ 350ൽ ​അ​ധി​കം സീ​റ്റു​ക​ൾ പി​ടി​ക്കു​ക എ​ന്ന​താ​ണ് ബി​ജെ​പിയുടെ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്ര​ത്തി​ന്‍റെ ല​ക്ഷ്യം

2.ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നതായി പ്രമേയം പാസാക്കി. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ജെഡിയു ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്

3.കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് 2022 ഓടെ പൂര്‍ണമായ അന്ത്യം കുറിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

4..നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച ചെക്ക് ഡാം പൊളിക്കാന്‍ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വിഭാഗത്തിന് ഡാം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കളക്ടര്‍ അമിത് മീണ വ്യക്തമാക്കി.

5.കായംകുളത്ത് പത്ത് കോടിയുടെ അസാധുനോട്ടുകള്‍ പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച പഴയ 500,1000 നോട്ടുകളാണ് പിടികൂടിയത്.

6.മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിൽ അന്വേഷണം വേണമെന്ന് എ.കെ.ആന്റണി. അന്വേഷണത്തിനുമുമ്പ് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ലെന്നും ആന്റണി പറഞ്ഞു.

7.ഓണ വിപണിയില്‍ വില പിടിച്ചു നിര്‍ത്താനുളള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കാണുന്നില്ല. നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം.

8.ന​ട​ൻ ശ്രീ​നാ​ഥി​ന്‍റെ മ​ര​ണ​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് അന്വേഷണം വേണമെന്ന് കുടുംബം; ന​ട​പ​ടി​യെടുക്കുമെന്ന് മു​ഖ്യ​മ​ന്ത്രി.

9.സംസാരത്തിനിടെ കോൾ മുറിയുന്നതിനെതിരെ നടപടി കർശനമാക്കി ട്രായ്. കോൾ മുറിഞ്ഞാൽ ടെലികോം കമ്പനികളിൽ നിന്ന് ​10 ലക്ഷം രൂപവരെ പിഴ ഈടാക്കുമെന്ന്​ ട്രായ്​ അറിയിച്ചു.

10.തെക്കന്‍ ചൈനയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് 10 പേര്‍ കൂടി മരിച്ചു. ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴ രണ്ടു ലക്ഷത്തോളം ആളുകളെയാണ് ദുരിതക്കയത്തിലാഴ്ത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button