KeralaLatest NewsNews

സ്ക്വാഡിന്റെ പരിശോധനയില്‍ ക്ഷുഭിതനായി; കണ്ടക്ടര്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയി

സ്ക്വാഡിന്റെ പരിശോധനയില്‍ ക്ഷുഭിതനായ കണ്ടക്ടര്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയി. സ്വകാര്യ ബസ് സമരം നടന്ന വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തൃശൂര്‍ – കല്‍പറ്റ കെ എസ് ആര്‍ ടി സി അന്തര്‍സംസ്ഥാന ടൗണ്‍ ടു ടൗണ്‍ ബസിലെ കണ്ടക്ടറാണ് യാത്രക്കാരെ പെരുവഴിയിലാക്കി ഇറങ്ങിപ്പോയത്.

ടക്കരയില്‍നിന്ന് മൂന്ന് സ്ക്വാഡ് ഇന്‍സ്പെക്ടര്‍മാര്‍ ബസില്‍ കയറിയിരുന്നു. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിശോധനയില്‍ ഒരു യാത്രക്കാരന്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്ന് കണ്ടെത്തി. ഇത് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞതോടെ കണ്ടക്ടര്‍ ക്ഷുഭിതനാകുകയും പണമടങ്ങുന്ന ബാഗും ടിക്കറ്റ് മെഷിനും ബോക്സിലിട്ട ശേഷം ഇറങ്ങിപ്പോകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button