പുതുച്ചേരി: രാത്രിയില്‍ പുതുച്ചേരിയിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നു പരിശോധിക്കാന്‍ വേഷം മാറി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ സഞ്ചാരം. ചുരിദാര്‍ ധരിച്ച് തലയില്‍ ഷാളുകൊണ്ട് മൂടിയ ശേഷം സ്കൂട്ടറിനു പിന്നിലിരുന്നായിരുന്നു കിരണിന്റെ സഞ്ചാരം. അര്‍ധരാത്രി മുതല്‍ രാവിലെ ആറുമണിവരെയായിരുന്നു യാത്ര.
പുതുച്ചേരിയില്‍ സ്ത്രീകള്‍ രാത്രിയില്‍ താരതമ്യേന സുരക്ഷിതരാണെന്നും എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും കിരൺ ബേദി പിന്നീട് ട്വീറ്റ് ചെയ്യുകയുണ്ടായി. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പോലീസിനു നല്‍കുമെന്നും അവർ വ്യക്തമാക്കി.
Post Your Comments