ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരിശീലിപ്പിക്കാനായി മുന്‍ മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗെല്ലെസ്പി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ ഇതിനോടകം തന്നെ നടന്നെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ ഇതുവരെ ഇക്കാര്യം ടീം മാനേജ്മെന്റോ ഗെല്ലെസ്പിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കാലത്ത് ഓസീസ് പേസ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ച ഗെല്ലെസ്പി ടീം കോച്ചാക്കാനായി ശ്രമങ്ങള്‍ നടക്കുന്നവെന്നാണ് ടീമനൊടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇംഗ്ലണ്ടിലെ പ്രാദേശിക ടീമായ യോക്ഷെയറിന്റെയും ഓസ്ട്രേലിയന്‍ ബിഗ്ബാഷ് ട്വന്റി-20 ടീമിന്റെയും കോച്ചായി ഗെല്ലെസ്പി പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിനു കീഴില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. 71 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 259ഉം 97 ഏകദിനങ്ങളില്‍ നിന്ന് 142ഉം വിക്കറ്റുകള്‍ നേടിയ ഗെല്ലെസ്പി 2006ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്.
Post Your Comments