Latest NewsKeralaNews

അതിരപ്പിള്ളി പദ്ധതി : അഭിപ്രായം വ്യക്തമാക്കി എ.കെ.ആന്റണി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അതിരപ്പിള്ളി പദ്ധതി വേണ്ട. പദ്ധതി നടപ്പാക്കുക അസാധ്യമാണ്.
 
ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ട. ഇത്തരം വികസനങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണ്. ചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ സാഹചര്യം അറിയില്ലെന്നും ആന്റണി വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതിയെ ചൊല്ലിയുള്ള തർക്കം അവസാനിപ്പിക്കണം.
 
അതേസമയം മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് എ.കെ.ആന്റണി പറഞ്ഞു. അന്വേഷണത്തിന് മുമ്പ് മുഖ്യമന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button