
ന്യൂഡല്‍ഹി: കേരളത്തില്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താത്തതെന്ന് ഹിന്ദുമഹാസഭാ നേതാവ്. ഹാദിയ വിഷയത്തില്‍ റിപ്പബ്ലിക് ടെലിവിഷന്‍ നടത്തിയ ചര്‍ച്ചയിലാണ് ഹിന്ദുമഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി ഇക്കാര്യം ചോദിച്ചത്.
ലഷ്കര്‍, സിമി പോലുള്ള ഭീകരഗ്രൂപ്പുകളാണ് ഹാദിയ കേസിന് പിന്നിലെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു ആരോപിച്ചു. കേരളത്തില്‍ ഒരുപാട് മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. കേരള സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെതിരെ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാദിയയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ട വീഡിയോയുടെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക് ടിവി ഇക്കാര്യം ചര്‍ച്ച ചെയ്തത്. ദേശീയതലത്തില്‍ റിപ്പബ്ലിക് ടിവിയുടെ നേതൃത്വത്തില്‍ കേരളാവിരുദ്ധ പ്രചാരണം ശക്തമാണ്.
Post Your Comments