Latest NewsKeralaNews

വിവാഹദിനത്തില്‍ വരന് കിട്ടിയത് എട്ടിന്റെ പണി; ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഒടുവിൽ പള്ളിയിലേക്ക്

കായംകുളം : വിവാഹദിനത്തില്‍ ബന്ധുക്കള്‍ സ്‌നേഹത്തോടെ നല്‍കിയ സമ്മാനത്തിലൂടെ വരന് കിട്ടിയത് എട്ടിന്റെ പണി. വിവാഹത്തിനെത്തിയ ബന്ധുക്കളില്‍ ആരോ നല്‍കിയ മോതിരമാണ് വരന് എട്ടിന്റെ പണിയായി മാറിയത്. നെടുമങ്ങാട് സ്വദേശിയായ ജോണി ജോണ്‍സനാണ് അബദ്ധം പറ്റിയത്. വരന്റെ അസ്വസ്ഥത ശ്രദ്ധയില്‍പ്പെട്ട ഫോട്ടോഗ്രാഫര്‍ കാര്യം തിരക്കിയപ്പോഴാണ് വരന്‍ തന്റെ നീര് വെച്ച കൈ കാണിച്ചത്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ വിരലില്‍ നിന്നും മോതിരം മുറിച്ചു മാറ്റിയതിനു ശേഷമാണ് വരന്‍ പിന്നീട് പള്ളിയിലേക്കെത്തിയത്.

മോതിരം ഊരാന്‍ കഴിയാതെ വന്നതോടെ അടുത്ത ബന്ധുവിനെ വിവരം അറിയിച്ച് ഫോട്ടോഗ്രാഫറോടൊപ്പം വരന്‍ അടുത്തുള്ള ഫയര്‍ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. വരന്‍ പള്ളിയില്‍ നിന്നും അപ്രത്യക്ഷനായ കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വധുവും ബന്ധുക്കളും പരിഭ്രാന്തരായി തിരച്ചില്‍ തുടങ്ങിയിരുന്നു.മോതിരം ഊരി മാറ്റിയതിനു ശേഷം തിരിച്ച് പള്ളിയിലെത്തിയതിനു ശേഷമാണ് വരന്‍ ഇക്കാര്യം വധുവിനെ അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button