
വോഡഫോണ്‍ കെ.എസ്.എസ്.എമ്മുമായി സഹകരിച്ച് കേരളത്തിലെ 70 കേന്ദ്രങ്ങളിലായി 50,000-ല്‍ ഏറെ പേര്‍ക്ക് ഓണസദ്യ ഒരുക്കും
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി (കെ.എസ്.എസ്.എം) സഹകരിച്ച് ‘വോഡഫോണ്‍ ഓണ വിരുന്ന്’ ഒരുക്കും. കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടര്‍ക്ക് ഓണത്തിന്റെ മധുരം എത്തിക്കുക എന്ന ലക്ഷ്യവുമായാണിത്. ഈ നീക്കത്തിന്റെ ഭാഗമായി ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി വോഡഫോണ്‍ ഓണനാളുകളില്‍ ഓണസദ്യ ഒരുക്കും. ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ നാലു വരെ കേരളത്തിലെ 70 കേന്ദ്രങ്ങളിലാവും ഇത് നടത്തുക.
കേരള സര്‍ക്കിളിലെ ഉപഭോക്താക്കള്‍ നടത്തുന്ന ഓരോ അണ്‍ലിമിറ്റഡ് റീച്ചാര്‍ജില്‍ നിന്നും ഒരു നിശ്ചിത തുക വോഡഫോണ്‍ ഓണ വിരുന്നിനായി സംഭാവന ചെയ്യും. ആദ്യ റീച്ചാര്‍ജിലും തുടര്‍ന്നുള്ള റീച്ചാര്‍ജ് വിഭാഗങ്ങളിലും വിവിധ തുകകള്‍ക്ക് വോഡഫോണ്‍ അണ്‍ ലിമിറ്റഡ് റീച്ചാര്‍ജുകള്‍ ലഭ്യമാണ്. വോഡഫോണ്‍ ഉപഭോക്താക്കള്‍ റീച്ചാര്‍ജുകളിലൂടെ മുഴുവന്‍ മൂല്യവും ആസ്വദിക്കുമ്പോള്‍ അതിനൊപ്പം അവര്‍ വോഡഫോണ്‍ ഓണ വിരുന്നിനായി സംഭാവന ചെയ്യുക കൂടിയാണ്.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആഘോഷിക്കുന്ന ഏറ്റവും വലിയ ഉല്‍സവമാണ് ഓണമെന്നും എല്ലാ കേരളീയര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് വോഡഫോണ്‍ ഇന്ത്യയുടെ കേരളാ ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു. ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരമ്പരാഗത ഓണസദ്യ. സമൂഹത്തിലെ ആര്‍ക്കും വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കുള്ള അവസരം ഇല്ലാതാകരുത് എന്ന് ഉറപ്പാക്കാനാണ് വോഡഫോണ്‍ ഓണവിരുന്ന്. വോഡഫോണ്‍ ഉപഭോക്താക്കള്‍ അണ്‍ലിമിറ്റഡ് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അവര്‍ വോഡഫോണ്‍ ഓണവിരുന്നിനായി സംഭാവന ചെയ്യുക കൂടിയാണു ചെയ്യുന്നത്. അതുവഴി ഇത്തവണത്തെ ഓണത്തിന് നിങ്ങള്‍ക്ക് ദീര്‍ഘമായ ആശയ വിനിമയങ്ങള്‍ നടത്താം. വോഡഫോണ്‍ സൂപ്പര്‍നെറ്റിലൂടെ മൊബൈല്‍ ഇന്റര്‍നെറ്റിലെ എല്ലാം ആസ്വദിക്കുകയും ആവാം. ഇതേ സമയം വോഡഫോണ്‍ നിങ്ങള്‍ക്കു വേണ്ടി സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സഹോദരങ്ങള്‍ക്കായി ഓണസദ്യ ഒരുക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെയും കേരളീയരുടെയും ഉന്നമനത്തിനായി വോഡഫോണ്‍ തുടര്‍ച്ചയായി വിവിധ നൂതന പരിപാടികള്‍ സംഘടിപ്പിച്ചുവരുകയാണ്. ഓണത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതത്തിന്റെ മധുരം ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്ക് വിഭവ സമൃദ്ധമായ ഓണ വിരുന്ന് നല്‍കുന്ന വോഡഫോണ്‍ ഓണ വിരുന്ന് പരിപാടിയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മൊഹമ്മദ് അഷീല്‍ പറഞ്ഞു. വോഡഫോണ്‍ അണ്‍ലിമിറ്റഡ് റീച്ചാര്‍ജിന്റെ ഫസ്റ്റ് റീചാര്‍ജ് വിഭാഗത്തിലെ തുകകള്‍ യഥാക്രമം 145 രൂപ, 301 രൂപ, 345 രൂപ, 445 രൂപ എന്നിങ്ങനെയാണ്. അടിസ്ഥാ റീച്ചാര്‍ജ് തുകകള്‍ 148 രൂപ, 348 രൂപ എന്നിങ്ങനെയാണ്. പ്രത്യേക വിഭാഗത്തിലെ ഓഫറുകള്‍ അറിയുന്നതിന് കസ്റ്റമേഴ്‌സിന് 121 ഡയല്‍ ചെയ്യാം.
Post Your Comments