KeralaLatest NewsNews

പള്‍സറിന്റെ രഹസ്യ മൊഴിയില്‍ സിനിമാലോകം ഞെട്ടും : രഹസ്യമൊഴി ഓണചിത്രങ്ങളെ ബാധിയ്ക്കുമെന്ന് റിപ്പോര്‍ട്ട്

 

കൊച്ചി: പള്‍സറിന്റെ രഹസ്യമൊഴി ഈ മാസം 30ന് വീണ്ടും രേഖപ്പെടുത്തുമെന്ന് അഡ്വ.ബി.എ.ആളൂര്‍. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുന്‍ അഭിഭാഷകന്‍ നല്‍കിരുന്ന ഹര്‍ജി പിന്‍വലിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ആരായുമെന്നും വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അഡ്വ.ബി എ ആളൂര്‍ അറിയിച്ചു. .അതായത് ഓണത്തിന് മുമ്പ് സിനിമാലോകത്തെ ഞെട്ടിക്കാന്‍ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവരും. ഇത് ഓണചിത്രങ്ങളെ ബാധിക്കുമോ എന്ന സംശയവും സിനിമാ പ്രവര്‍ത്തകര്‍ക്കുണ്ട്. പുതിയ പേരുകള്‍ പുറത്തുവന്നാല്‍ പിന്നെ ചര്‍ച്ച വീണ്ടും അതേ തലത്തിലാകും. ഇത് തിയേറ്ററുകളിലെ കളക്ഷനേയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതുകൊണ്ട് തന്നെ പള്‍സറിന്റെ രഹസ്യ മൊഴിയില്‍ സിനിമാ ലോകം ആശങ്കയിലാണ്. എന്തു വന്നാലും രഹസ്യമൊഴി നല്‍കുമെന്നാണ് സുനിയുടെ അഭിഭാഷകന്‍ പറയുന്നത്. പള്‍സര്‍ മാഡത്തേയും വമ്പന്‍ സ്രാവിനേയും വെളിപ്പെടുത്തുമെന്നാണ് സുനിയുടെ അഭിഭാഷകന്‍ പറയുന്നത്. അതിനിടെ സുനി പറയാന്‍ പോകുന്ന പേരുകളെ കുറിച്ച് പൊലീസിനും ബോധ്യമുണ്ട്. മൊഴി കൊടുക്കും മുമ്പ് ഇവരെ കേസുമായി ബന്ധപ്പെടുത്താനാകുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തെളിവുകള്‍ ലഭിച്ചാല്‍ വമ്പന്‍ സ്രാവിനേയും മാഡത്തേയും പൊലീ്‌സ് ഉടന്‍ അറസ്റ്റ് ചെയ്യും. ദിലീപിന്റെ ജാമ്യ ഹര്‍ജിയിലെ ഉത്തരവ് കൂടി പരിശോധിച്ചാകും ഈ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button