Latest NewsKeralaIndiaNewsNews StoryReader's Corner

മുരുകന്റെ കുടുംബത്തിന് സഹായം: മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് എംഡിഎംകെ നേതാവ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച കേരള സര്‍ക്കാരിന് എംഡിഎംകെ നേതാവ് വൈകോ നന്ദി അറിയിച്ചു. കേരളാ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ഇദ്ദേഹം തമിഴ് ജനതയുടെ കൃതജ്ഞത അറിയിച്ചത്. മാതൃകാപരമായ തീരുമാനമാണ് കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തതെന്ന് വൈകോ പറഞ്ഞു.

മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. മുഴുവന്‍ പണവും ഒരുമിച്ച് കൊടുക്കുന്നതിന് പകരം പത്തുലക്ഷം രൂപ മുരുകന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ മുരുകന്റെ മരണത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചികിത്സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാരാവാത്തതിനെ തുടര്‍ന്ന് നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ ആംബുലന്‍സില്‍ വെച്ചു മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button