
എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ് മാമ്പഴപ്രഥമൻ.
ചേരുവകൾ;
മാമ്പഴം- 5 എണ്ണം
ശര്‍ക്കര- അര കിലോ
തേങ്ങാ പാല്‍- രണ്ട്
തേങ്ങയുടെ പാല്‍
അണ്ടിപരിപ്പ്, മുന്തിരി, ഏലക്കായ
പാചകം ചെയ്യുന്ന വിധം: പഴുത്ത മാമ്പഴം തോലും അണ്ടിയും കളഞ്ഞ് മിക്‌സിയില്‍ വെച്ച് അടിച്ചെടുക്കണം. ഇത് അരലിറ്റര്‍ വെള്ളത്തില്‍ വേവിച്ച് കുഴമ്പ് രൂപത്തിലാക്കി മാറ്റിയ ശേഷം ശര്‍ക്കര ഉരുക്കി കല്ലു കളഞ്ഞ് ഇതിലേക്ക് ഒഴിക്കണം. മിശ്രിതം ചേര്‍ന്ന് വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കുക. പിന്നീട് ഒന്നാം പാല്‍ ഒഴിച്ച് ഇളക്കി ഇറക്കി വെയ്ക്കുക. പാകത്തിന് അണ്ടിപരിപ്പും മുന്തിരിയും ഏലക്കായയും ചേര്‍ത്ത് വിളമ്പാം.
Post Your Comments