കോണ്‍ഗ്രസ് നേതാക്കള്‍ കൊച്ചി മെട്രോയില്‍ നടത്തിയ പ്രതിഷേധയാത്രയില്‍ യാതൊരു വിധ നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് കെഎംആര്‍എല്‍. എന്നാല്‍ ഇതില്‍ മെട്രോ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ട്. മുദ്രാവാക്യം വിളിക്കുക. മറ്റുയാത്രക്കാര്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് നടന്നിട്ടുള്ളതെന്ന് കെഎംആര്‍എല്‍ പറയുന്നു.
കൊച്ചി മെട്രോയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതിഷേധ യാത്രയില്‍ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ യാത്രചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കെഎംആര്‍എല്‍ പൊലീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മെട്രോ ഉദ്യോഗസ്ഥര്‍ കേസ്
സംബന്ധിച്ച് നല്‍കിയ മൊഴിയിലും നേതാക്കളുടെ പേര് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കെഎംആര്‍എലിന് വേണ്ടി അലുവ സ്‌റ്റേഷനിലെ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ട് നല്‍കിയ പരാതിയില്‍ നേതാക്കളുടെ പേര് വ്യക്തമാക്കുന്നില്ല.
കേസില്‍ മെട്രോ ജീവനക്കാര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പ്രതിഷേധ യാത്രയുടെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കയറിയതുകൊണ്ട് മെട്രോയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നും പറയുന്നു. എസ്‌കലേറ്ററിനും മെട്രോ സുരക്ഷാ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയെന്ന വാദം കെഎംആര്‍എല്‍ പരാതിയിലും മൊഴികളിലും ഒരിടത്തും ഉന്നയിക്കുന്നില്ല. തിരിച്ചറിഞ്ഞിട്ടില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റമാണ് ചട്ടലംഘനമായതെന്നും കെഎംആര്‍എല്‍ സൂചിപ്പിക്കുന്നു.
Post Your Comments