Jobs & VacanciesLatest NewsNewsIndia

പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു ഉയര്‍ന്ന ശമ്പളത്തില്‍ ജോലി: നിങ്ങള്‍ ചെയ്യേണ്ടത്

75 ലക്ഷത്തിലധികം വാര്‍ഷിക ശമ്പളമുള്ള ഒരു ജോലി പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നു. എക്‌സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളിലാണ് നിയമനം. പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുകയാണ് 81 ഓളം കമ്പനികള്‍. 2017 ല്‍ പഠിച്ച് പുറത്തിറങ്ങിയ മൂന്നുപേര്‍ക്ക് ഒരു കോടിയിലേറെ വാര്‍ഷിക ശമ്പളത്തില്‍ ജോലി. ആറു പേര്‍ക്ക് 75 ലക്ഷത്തിലേറെ വാര്‍ഷികശമ്പളം.

ഇതൊക്കെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (IIFT) എന്ന സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്. ശരാശരി 18.43 ലക്ഷത്തില്‍ കുറയാത്ത ശമ്പളത്തിലാണ് അധികം പേര്‍ക്കും തൊഴില്‍ലഭിച്ചത്. ആദിത്യ ബിര്‍ള, എയര്‍ടെല്‍, ആമസോണ്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ബാങ്ക് ഓഫ് അമേരിക്ക, ബ്രിട്ടീഷ് ടെലികോം, സിറ്റി ബാങ്ക്, ദാബര്‍, ഡെല്‍, ഗെയില്‍, എച്ച്.ഡി.എഫ്.സി., എച്ച്.എസ്.ബി.സി., ഐ.ബി.എം., ഐ.സി.ഐ.സി.ഐ., ഇന്‍ഫോസിസ്, ലാര്‍സന്‍ ആന്‍ഡ് ടുബ്രോ, റെയ്മണ്ട്, എസ്.ബി.ഐ., ഷെല്‍, സിറന്‍ജി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റാ സൈക, ടാറ്റാ സ്റ്റീല്‍, ടി.സി.എസ്., വോഡഫോണ്‍, വിപ്രൊ തുടങ്ങിയ കമ്പനികളാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

വിദേശ വ്യാപാരത്തില്‍ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ എം.ബി.എ. പഠനാവസരം നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച ജോലി നേടാനായത് ഐ.ഐ.എഫ്.ടി.യുടെ മറ്റൊരു റെക്കോഡാണ്. ADMISSIONS 2018 എന്ന ലിങ്ക് വഴി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എന്‍ട്രന്‍സ് പരീക്ഷാഫീസ് 1550 രൂപ. SC/ST/PWDക്കാര്‍ക്ക് 775 രൂപ മതി. വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button