Latest NewsNewsIndia

2019 ല്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം: സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി•2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ വം വിജയത്തില്‍ അധികാരത്തിലേറുമെന്ന് അഭിപ്രായ സര്‍വേ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണത്തിലിരിക്കുന്ന എന്‍.ഡി.എയ്ക്ക് 349 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് 47 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ-കര്‍വി ഇന്‍സൈറ്റ്സ് ‘മൂഡ്‌ ഓഫ് ദി നേഷന്‍’ സര്‍വേ പറയുന്നു.

നോട്ട് അസധുവാക്കല്‍, പാകിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണം തുടങ്ങിയവ നരേന്ദ്രമോദിയുടെ ജനപ്രീയതയില്‍ വന്‍ വര്‍ധനയുണ്ടാക്കിയെന്നും സര്‍വേ പറയുന്നു. നോട്ടു നിരോധനം ജനങ്ങള്‍ക്ക് ഗുണമുണ്ടാക്കിയെന്ന് 60 ശതമാനം ജനങ്ങള്‍ വിശ്വസിക്കുന്നതായും സര്‍വേ പറയുന്നു.

2017 ജനുവരിയിലെ സര്‍വേയില്‍ നിന്ന് എന്‍.ഡി.എയ്ക്ക് 11 സീറ്റിന്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ 300 ലധികം സീറ്റ് ലഭിക്കുമെന്ന് സര്‍വേ വിലയിരുത്തുന്നു.

63 ശതമാനം പേര്‍ നരേന്ദ്ര മോദി ഏറ്റവും മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തി. ജനുവരിയിലെ സര്‍വേയില്‍ നിന്ന് 6 ശതമാനത്തിന്‍റെ കുറവ് ഉണ്ടായിട്ടുണ്ട്. നേരത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി ഇന്ത്യ ടുഡേ സര്‍വ്വേയില്‍ മുന്നിട്ട് നിന്നത് ഇന്ദിരാഗാന്ധി ആയിരുന്നു . ഇന്ദിരാഗാന്ധിയെക്കാള്‍ 16 ശതമാനം വോട്ടാണ് നരേന്ദ്രമോദി നേടിയത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രശസ്തി മുരടിച്ചു പോയതായും സര്‍വെ വ്യക്തമാക്കുന്നു. ആര്‍ക്കെങ്കലും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഗാന്ധി കുടുംബത്തിനെതിരെ വികാരം ഉയരുകയും ഉണ്ടായി.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്തന്ന ചോദ്യത്തിന്, കള്ളപ്പണവേട്ടയാണെന്ന് 23 ശതമാനം പേര്‍ ഉത്തരം നല്‍കി. അഴിമതി രഹിത ഭരണമാണെന്ന് 14 ശതമാനം പേരും 14 ശതമാനം പേര്‍ നോട്ടുനിരോധമാണ് ഏറ്റവും വലിയ നേട്ടമെന്ന് അഭിപ്രായപ്പെട്ടു. 9 ശതമാനം പേര്‍ പാകിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, ‘ഡിജിറ്റല്‍ ഇന്ത്യ’യും ‘മേയ്ക്ക് ഇന്‍ ഇന്ത്യ’യും ഭരണനേട്ടമാണെന്ന് അഭിപ്രായപ്പെട്ടത്, യഥാക്രമം 3 ശതമാനവും 1 ശതമാനവും ആളുകള്‍ മാത്രമാണ്.

അരുണ്‍ ജെയ്റ്റ്ലിയാണ് ഏറ്റവും മികച്ച മന്ത്രി. 28 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടി. തൊട്ടടുത്ത സ്ഥാനങ്ങളില്‍ രാജ്നാഥ് സിംഗും, സുഷമ സ്വരജുമാണ്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് രാജ്യത്ത് ഏറ്റവും നല്ല പ്രകടനം കാഴ്ച്ച വയ്ക്കുന്ന മുഖ്യമന്ത്രി. തൊട്ടടുത്ത സ്ഥാനത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമുണ്ട്.

ബോളിവുഡ് താരങ്ങളില്‍ 20 ശതമാനം വോട്ടോടെ അമിതാഭ് ബച്ചനാണ് ഒന്നാം സ്ഥാനത്ത്. കായിക താരങ്ങളില്‍ 23 ശതമാനം വോട്ടോടെ വിരാട് കോഹ്ലിയാണ് ഒന്നാം സ്ഥാനത്ത്. ക്രിക്കറ്റ് ഇതര വ്യക്തിത്വങ്ങളായ പി.വി സിന്ധുവും സാനിയ മിര്‍സയും സൈന നെഹ്‌വാളും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

19 സംസ്ഥാനങ്ങളിലെ 97 ലോക്സഭ മണ്ഡലങ്ങളിലെ 194 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള12,178 പേരാണ് സര്‍വേ പങ്കെടുത്തത്. ഇവരില്‍ 68 ശതമാനം പേര്‍ ഗ്രാമീണ വോട്ടര്‍മാരും, 32 ശതമാനം പേര്‍ നഗര വോട്ടര്‍മാരുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button