Latest NewsKeralaNewsIndiaInternationalBusinessNews StoryAutomobileReader's Corner

ഇരുവരും തമ്മിലുള്ള പോര് കനക്കുന്നു; ബജാജിന് എന്‍ഫീല്‍ഡിന്റെ കിടിലന്‍ മറുപടി

ഇന്ത്യന്‍ വിപണിയിലെ ഇരുചക്രവാഹന രാജാവും ഐക്കണിക്ക് ബ്രാന്‍റുമായ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും തദ്ദേശീയ ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരുമായ ബജാജും തമ്മിലുള്ള പോര് ശക്തിയാര്‍ജിക്കുന്നു. എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ബജാജ് ഡോമിനറിന്‍റെ പരസ്യത്തിന് മറുപടിയുമായി എന്‍ഫീല്‍ഡ് ആരാധകര്‍ രംഗതെത്തിയിട്ടുണ്ട്. ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിലാണ് ഇന്ത്യന്‍ നിര്‍മാതാക്കളായ ബജാജ് പരോക്ഷമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ ആനകളായി കളിയാക്കിയത്.

പരസ്യം തുടങ്ങുന്നത് തന്നെ ആനയെ പോറ്റുന്നത് നിങ്ങള്‍ നിര്‍ത്തൂ എന്ന വാക്കുകളോടെയാണ്. ബജാജ് ഡോമിനറിന്റെ പരസ്യത്തിന് ബദലായി വിഡിയോ പുറത്തിറക്കി റൈഡ് ലൈക്ക് എ കിങ് എന്നാണ് എന്‍ഫീല്‍ഡ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്. ബജാജിനെ കളിയാക്കിക്കൊണ്ട് നേരത്തെ നിരവധി ട്രോളുകള്‍ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒടുവിലാണ്
ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 വിപണിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button