ഇന്ത്യൻ വിപണികീഴടക്കാൻ റെഡ്മി നോട്ട് 4 ന് പിന്നാലെ എംഐ 5എക്സ് ഫോണുമായി ഷവോമി രംഗത്ത്. ആന്‍ഡ്രോയ്ഡ് 7 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് എംഐയുഐ കസ്റ്റമറൈസേഷനും ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള 625 എസ് ഒ സിയും നൽകിയിരിക്കുന്നു. 12 എംപി വൈഡ് ആംഗിള്‍ ക്യാമറയും 12 എംപി ടെലിഫോട്ടോ ലെന്‍സുമാണിതിനുള്ളത്. 4 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും.4കെ വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്.
3080 എംഎഎച്ച് ബാറ്ററി, കൂടാതെ വൈ ഫൈ 802.11, ഡ്യുല്‍ ബാന്‍റ് , ഹോട്ട്സ് പോട്ട്, ബ്ലൂടൂത്ത് 4.2 പിന്നെ യുഎസ്ബി 2.0 എന്നീ കണക്ടിവിറ്റി ഓപ്‌ഷനുകൾ എന്നിവയാണ് മറ്റ് സവിഷേതകൾ. കറുപ്പ്, ഗോള്‍ഡ്,റോസ് തുടങ്ങിയ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
Post Your Comments