Latest NewsInternationalGulf

സൗ​ദി-​ഇ​റാ​ഖ്​ അ​തി​ര്‍​ത്തി തുറക്കാൻ ഒരുങ്ങുന്നു

റി​യാ​ദ്​: 1990ല്‍ ​ഇ​റാ​ഖി​​ന്റെ കു​വൈ​ത്ത്​ അ​ധി​നി​വേ​ശ​ത്തെ തു​ട​ര്‍​ന്ന്​ അ​ട​ച്ചി​ട്ട സൗ​ദി-​ഇ​റാ​ഖ്​ അ​തി​ര്‍​ത്തി 27 വ​ര്‍​ഷ​ത്തി​നു​ശേ​ഷം തുറക്കാൻ ഒരുങ്ങുന്നു. ഇ​റാ​ഖു​മാ​യി പ​ങ്കി​ടു​ന്ന അ​റാ​ര്‍ അ​തി​ര്‍​ത്തി ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന് തുറന്ന് നൽകാൻ സൗ​ദി അ​റേ​ബ്യ ആ​ലോ​ചി​ക്കു​ന്നതായി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. തി​ങ്ക​ളാ​ഴ്​​ച ചേ​ര്‍​ന്ന സൗ​ദി കാ​ബി​ന​റ്റ്​ യോ​ഗത്തിൽ ഇ​റാ​ഖു​മാ​യി സം​യു​ക്​​ത വ്യാ​പാ​ര ക​മീ​ഷ​ന്‍ സ്​​ഥാ​പി​ക്കാ​ന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അ​തി​ര്‍​ത്തി തു​റ​ക്കാ​നുള്ള നടപടിയും കൈകൊണ്ടത്. നി​ല​വി​ല്‍ ഹ​ജ്ജ്​ ​വേ​ള​യി​ല്‍ മാ​ത്ര​മാ​ണ്​ അ​റാ​റി​ലൂ​ടെ ഇ​റാ​ഖി​ക​ള്‍​ക്ക്​ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​റ​ബ്​ മേ​ഖ​ല​യി​ല്‍ വ്യാ​പി​ക്കു​ന്ന ഇ​റാ​​ന്റെ സ്വാ​ധീ​നം ചെ​റു​ക്കു​ന്ന​തി​ന്​ ഇ​റാ​ഖി​നെ ഒ​പ്പം കൂ​ട്ടു​ന്ന​തി​നാ​ണ്​ സൗ​ദിയുടെ നീ​ക്ക​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഇ​റാ​ഖി​ലെ ശി​യ നേ​താ​വും​ ദ​ക്ഷി​ണ​മേ​ഖ​ല​യി​ല്‍ വ​ലി​യ അ​നു​യാ​യി​വൃ​ന്ദ​വു​മു​ള്ള മു​ഖ്​​ത​ദ അ​ല്‍​സ​ദ്​​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി​യി​ലെ​ത്തി​യി​രു​ന്നു. അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ അ​റാ​ര്‍ അ​തി​ര്‍​ത്തി​യും വി​ഷ​യ​മാ​യ​താ​യി അ​ദ്ദേ​ഹ​ത്തി​​ന്റെ ഒാ​ഫി​സ്​ അ​റി​യി​ച്ചി​രു​ന്നു. അ​തി​ര്‍​ത്തി തു​റ​ക്കു​ന്നത്തിലൂടെ ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ലെ ബ​ന്ധം ദൃ​ഢ​പ്പെ​ടു​മെന്ന് ഇ​റാ​ഖി​​ന്റെ ദ​ക്ഷി​ണ​പ​ടി​ഞ്ഞാ​റ​ന്‍ ​പ്ര​വി​ശ്യ​യാ​യ അ​ന്‍​ബാ​റി​ലെ ഗ​വ​ര്‍​ണ​ര്‍ സു​ഹൈ​ബ്​ അ​ല്‍ റാ​വി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button