ന്യൂഡൽഹി: പദ്മ പുരസ്കാര ശിപാർശ ഇനി പുതിയ രീതിയിൽ. നിലവിൽ മന്ത്രിമാർ പേരുകൾ ശിപാർശ ചെയ്യുന്ന രീതി കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. ഇനി മുതൽ ഓണ്‍ലൈനിലൂടെ പദ്മ പുരസ്കാര ശിപാർശ ചെയ്യാനുള്ള രീതിയിലാണ് നിയമം പരിഷ്കരിച്ചിരിക്കുന്നത്. പുരസ്കാരങ്ങൾക്ക് അർഹരായവരെ ഓണ്‍ലൈനിലൂടെ നിർദേശിക്കുന്ന രീതി പദ്മ പുരസ്കാരങ്ങളെ കൂടുതൽ ജനകീയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂഡൽഹിയിൽ നീതി ആയോഗ് സംഘടിപ്പിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
മുമ്പ് പദ്മ പുരസ്കാരങ്ങൾ മന്ത്രിമാരുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നൽകിയിരുന്നത്. പുതിയ രീതി വരുന്നതോടെ എല്ലാവർക്കും നിർദേശങ്ങൾ സമർപ്പിക്കാൻ സാധിക്കും. ഇപ്പോൾ ഏതൊരാൾക്കും ഓണ്‍ലൈനിലൂടെ പദ്മ പുരസ്കാരങ്ങൾക്ക് അർഹരായവരെ നിർദേശിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Post Your Comments