Election News

തെരഞ്ഞെടുപ്പ് ഫല പ്രവചനം വേണ്ടെന്ന് കമ്മീഷന്‍: വിലക്ക്

ഏപ്രില്‍ 11ന് രാവിലെ ഏഴു മണി മുതല്‍ മേയ് 19 വൈകുന്നേരം 6.30 വരെയാണ് ഈ നിരോധനം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു ഫല പ്രവചനം നടത്തുന്നതില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫലങ്ങള്‍ പ്രവചിക്കുന്ന പരിപാടികളും റിപ്പോര്‍ട്ടുകളും സംപ്രേക്ഷണംചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജ്യോതിഷികള്‍, പ്രവചനങ്ങള്‍ നടത്തുന്നവര്‍, രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവചനങ്ങള്‍ വേണ്ടെന്നാണ് പുതിയ നിര്‍്‌ദ്ദേശം. അതേസമയം എല്ലാ ഘട്ടങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതും കമ്മീഷന്‍ തടഞ്ഞു.

ഏപ്രില്‍ 11നാണ് ആദ്യഘട്ടവോട്ടെടുപ്പ്. ഈ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍. ഏപ്രില്‍ 11ന് രാവിലെ ഏഴു മണി മുതല്‍ മേയ് 19 വൈകുന്നേരം 6.30 വരെയാണ് ഈ നിരോധനം. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ നിശബ്ദ പ്രചരണം മാത്രമേ പാടുള്ളൂ എന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജ്യോതിഷികള്‍, പ്രവചനക്കാര്‍, രാഷ്ട്രീയ വിദഗ്ധര്‍ തുടങ്ങിയവരുടേത് അടക്കം ഏതെങ്കിലും വിധത്തിലുള്ള പ്രവചനങ്ങള്‍ നടത്തുന്നത് ജനപ്രാതിനിധ്യ നിയമം 126എയുടെ ലംഘനമാണെന്നും, ഇരം പ്രവചനങ്ങള്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാനിടയുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

നിരോധന കാലയളവില്‍ അച്ചടി, ഇലക്ട്രോണിക് മാധ്യങ്ങളില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെക്കുറിച്ചുള്ള പരിപാടികളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിക്കാനോ പരസ്യപ്പെടുത്താനോ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button