മസ്കറ്റ് ; ഒമാനിൽ മലയാളി സുമനസുകളുടെ സഹായം തേടുന്നു. ഇരു വൃക്കകളും തകരാറിലായി അതീവ ഗുരുതരാവസ്ഥയില്‍ മസ്കറ്റിലെ റൂവി ബദര്‍ അല്‍ സമ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കായംകുളം പുതുപ്പള്ളി സ്വദേശി ജയേഷ് (32) ആണ് സുമനസുകളുടെ സഹായം തേടുന്നത്. അടുത്ത ദിവസം വിദഗ്ധ ചികിത്സക്കായി ജയേഷിനെ കേരളത്തിലെത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
മസ്‌കറ്റില്‍ ജോലിക്കിടെയുണ്ടായ ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജയേഷിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും തുടര്‍ ചികിത്സക്കുമായി വലിയ തുക ചെലവ് വരുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പര്‍: 95530831, 95513908
Post Your Comments