Latest NewsNewsIndia

മഴ ശക്തമായതോടെ തടാകങ്ങളില്‍ വിഷപ്പത

 

ബംഗളൂരു: നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തടാകങ്ങളില്‍ വീണ്ടും വിഷപ്പത നിറഞ്ഞു. ബംഗളൂരുവിലെ തടാകങ്ങളിലാണ് വിഷപ്പത നിറഞ്ഞത്. റോഡുകളിലേക്ക് പത പരന്ന് ഗതാഗതവും തടസ്സപ്പെട്ടു.ശുചീകരണപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് കനത്തമഴ ദുരിതം വിതച്ചത്.

ബംഗളൂരുവിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂരുള്‍പ്പെടെ നാല് തടാകങ്ങളിലാണ് കനത്ത മഴയ്ക്ക് ശേഷം വിഷപ്പത നിറഞ്ഞത്. 127 വര്‍ഷത്തിനിടെ നഗരത്തില്‍ പെയ്ത ഏറ്റവും കൂടിയ മഴയില്‍ തടാകങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. കൂടുതല്‍ രാസമാലിന്യങ്ങളും ഒഴുകിയെത്തിയതോടെ വേലിക്കെട്ടുകളും കടന്ന് വിഷപ്പത പുറത്തേക്കൊഴുകി.

വര്‍ഷങ്ങളായി നഗരവാസികള്‍ അനുഭവിക്കുന്ന ദുരിതവും തുടര്‍ന്നു.അസഹനീയമായ ദുര്‍ഗന്ധം,വാഹനങ്ങളില്‍ പോലും റോഡിലിറങ്ങാന്‍ കഴിയാത്ത അവസ്ഥ. പത ദേഹത്തായവര്‍ക്ക് ചൊറിച്ചിലും ശാരീരിക അസ്വസ്ഥതകളും. രാസമാലിന്യങ്ങള്‍ തടയാന്‍ തടാകക്കരയിലെ വ്യവസായ ശാലകളെല്ലാം അടച്ചുപൂട്ടിയിട്ടും ഫലമുണ്ടായില്ലെന്ന് തെളിയിക്കുന്നതായി വിഷപ്പത പതിവിലുമധികം നിറഞ്ഞ കാഴ്ചയായി മാറി.

ബെലന്തൂര്‍,വര്‍ത്തൂര്‍,സുബ്രമണ്യപുര എന്നീ തടാകങ്ങളിലെല്ലാം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലി നടക്കുന്നതിനിടെയാണ് കനത്ത മഴ ദുരിതമായത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button