റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ റീചാര്‍ജ് ചെയ്യുന്നതനുസരിച്ച് ക്യാഷ്ബാക്ക് ലഭിക്കും. 300ന് മുകളില്‍ ചെയ്യുന്ന ഓഫറുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. ജിയോ റീചാര്‍ജിന് ക്യാഷ് ബാക്ക് ലഭിക്കുന്ന 4 വഴികള്‍ ഏതൊക്കെയാണെന്ന് നോക്കാം
പേടിഎം
ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡിജിറ്റല്‍ മേഖലയില്‍ ഉള്‍പ്പെട്ട പേടിഎം വഴി ജിയോയുടെ 300ന് മുകളിലുള്ള റീചാര്‍ജിന് 76 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതിനായി റീചാര്‍ജ് ചെയ്യുമ്പോള്‍ ‘PAYTMJIO’എന്ന കോഡ് ഉപയോഗിക്കണം. 24 മണിക്കൂറിനുള്ളില്‍ ക്യാഷ്ബാക്ക് ക്രഡിറ്റാകും.
ആമസോണ്‍ പേ
ആമസോണ്‍ പേ വഴി 99 രൂപയാണ് ജിയോ റീചാര്‍ജിന് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ആഗസ്റ്റ് 14 മുതല്‍ 19വരെയാണ് ഈ ഓഫര്‍. ഏഴ് ദിവസത്തിനുള്ളില്‍ പണം ആമസോണ്‍ പേ അക്കൗണ്ടില്‍ ക്രഡിറ്റാകും. കൂടാതെ മറ്റ് റീചാര്‍ജിനും ആമസോണ്‍ നവംബര്‍ 30വരെ 20 രൂപ ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്.
ഫോണ്‍പേ
ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ഡിജിറ്റല്‍ വാലറ്റ് ജിയോ റീചാര്‍ജിന് 75 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ആഗസ്റ്റ് 14 മുതല്‍ 21വരെയാണ് ഈ ഓഫര്‍.
മൊബിക്യൂക്ക്
ഈ ഓണ്‍ലൈന്‍ പേമെന്‍റ് ആപ്പ് വഴി 59 രൂപയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ‘JIOMBK’ എന്ന പ്രമോകോഡ് ഉപയോഗിച്ച് സ്വന്തമാക്കാവുന്ന ഈ ഓഫര്‍ 399 രൂപ പ്ലാനിന് മാത്രമെ ലഭിക്കൂ.
Post Your Comments