ഹേഗ്: മുൻ ഇസ്ലാമിസ്റ്റ് തീവ്രവാദിക്ക് 2.7 ദശലക്ഷം യൂറോ (ഏകദേശം 20 കോടി രൂപ) പിഴ. ആഫ്രിക്കൻ രാജ്യമായ മാലിയിലെ അതിപുരാതന നഗരമായ ടിംബുക്തു നഗരത്തിലെ ചരിത്ര സ്മാരകങ്ങൾ തകർത്ത കേസിലാണ് നടപടി. മുൻ ഇസ്ലാമിസ്റ്റ് തീവ്രവാദിയായ പ്രതി അഹമ്മദ് അൽ ഫാകിമ
അൽ മഹ്ദിയൊണ് കോടതി ശിക്ഷിച്ചത്. സംസ്കാരിക, ചരിത്ര സ്മാരകങ്ങൾ നശിപ്പിക്കപ്പെട്ട കേസിലെ ആദ്യ വിധിയാണിത്.ഹേഗ് ആസ്ഥാനമായുള്ള അന്തർദേശീയ ക്രിമിനൽ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്.
2012-ൽ മാലിയിൽ അധികാരം കൈയാളിയ അൻസാർ ദിൻ സംഘടനയിലെ അംഗമായിരുന്നു മഹ്ദി. ഒരു വർഷത്തിനുശേഷം ഫ്രഞ്ച് സൈന്യം അൻസാർ ദിനിനെ തുരത്തി. മഹ്ദി അറസ്റ്റിലാവുകയും ചെയ്തു. പിക്കാക്സും മറ്റും ഉപയോഗിച്ച് മഹ്ദിയുടെ നേതൃത്വത്തിലുള്ള മതപോലീസാണു ശവകുടീരങ്ങൾ തകർത്തത്.
യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ടിംബുക്തുവിലെ 10 പുരാതന ശവകുടീരങ്ങളും സൂഫി സ്മാരകങ്ങളും 2012-ൽ തകർക്കുന്നതിനു നേതൃത്വം കൊടുത്തെന്നാണ് മഹ്ദിക്കെതിരായ കുറ്റം. പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച ശവകുടീരങ്ങളും മറ്റുമാണു തകർത്തത്. 2016-ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മഹ്ദിയെ ഒന്പതു വർഷം തടവിന് ശിക്ഷിച്ചിരുന്നു.
Post Your Comments