Latest NewsNewsInternational

മു​ൻ ഇ​സ്‌ലാമി​സ്റ്റ് തീ​വ്ര​വാ​ദി​ക്ക് 20 കോ​ടി പി​ഴ

ഹേ​ഗ്: മു​ൻ ഇ​സ്‌ലാ​മി​സ്റ്റ് തീ​വ്ര​വാ​ദി​ക്ക് 2.7 ദ​ശ​ല​ക്ഷം യൂ​റോ (ഏ​ക​ദേ​ശം 20 കോ​ടി രൂ​പ) പി​ഴ. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ലെ അ​തി​പു​രാ​ത​ന ന​ഗ​ര​മാ​യ ടിം​ബു​ക്തു ന​ഗ​ര​ത്തി​ലെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ ത​ക​ർ​ത്ത കേസിലാണ് നടപടി. മു​ൻ ഇ​സ്‌ലാ​മി​സ്റ്റ് തീ​വ്ര​വാ​ദി​യായ പ്ര​തി അ​ഹ​മ്മ​ദ് അ​ൽ ഫാ​കിമ
അ​ൽ മ​ഹ്ദി​യൊണ് കോടതി ശിക്ഷിച്ചത്. സം​സ്കാ​രി​ക, ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ട കേ​സി​ലെ ആ​ദ്യ ​വി​ധി​യാ​ണി​ത്.ഹേ​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള അ​ന്ത​ർ​ദേ​ശീ​യ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് പി​ഴ ശി​ക്ഷ വി​ധി​ച്ച​ത്.

2012-ൽ ​മാ​ലി​യി​ൽ അ​ധി​കാ​രം കൈ​യാ​ളി​യ അ​ൻ​സാ​ർ ദി​ൻ സം​ഘ​ട​ന​യി​ലെ അം​ഗ​മാ​യി​രു​ന്നു മ​ഹ്ദി. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ഫ്ര​ഞ്ച് സൈ​ന്യം അ​ൻ​സാ​ർ ദി​നി​നെ തു​ര​ത്തി. മ​ഹ്ദി അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു. പി​ക്കാ​ക്സും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​ഹ്ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ത​പോ​ലീ​സാ​ണു ശ​വ​കു​ടീ​ര​ങ്ങ​ൾ ത​ക​ർ​ത്ത​ത്.
യു​നെ​സ്കോ പൈ​തൃ​ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ടിം​ബു​ക്തുവി​ലെ 10 പു​രാ​ത​ന ശ​വ​കു​ടീ​ര​ങ്ങ​ളും സൂ​ഫി സ്മാ​ര​ക​ങ്ങ​ളും 2012-ൽ ​ത​ക​ർ​ക്കു​ന്ന​തി​നു നേ​തൃ​ത്വം കൊ​ടു​ത്തെ​ന്നാ​ണ് മ​ഹ്ദി​ക്കെ​തി​രായ കുറ്റം. പതിനാലാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച ശ​വ​കു​ടീ​ര​ങ്ങ​ളും മ​റ്റു​മാ​ണു ത​ക​ർ​ത്ത​ത്. 2016-ൽ ​കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മ​ഹ്ദി​യെ ഒ​ന്പ​തു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button