KeralaLatest NewsNews

അരയ്ക്കു താഴെ ശരീരം തളര്‍ന്ന പ്രമോദിന്റെ കൈപിടിച്ച്‌ മെഹറുന്നീസ; ഒരു ഫേസ്ബുക്ക് പ്രണയം പൂവണിഞ്ഞത് ഇങ്ങനെ

പൂഞ്ഞാര്‍: ചില ഫേസ്ബുക്ക് പ്രണയം വഴിതെറ്ററാണ് പതിവ്. എന്നാൽ അതിൽ നിന്ന് എല്ലാം വ്യത്യസ്തമായി ഈ ഫേസ്ബുക്ക് പ്രണയം പൂവണിയുകയും അവ മറ്റുള്ളവർക്ക് ഒരു മാതൃകയും ആകുകയാണ്. അപകടത്തില്‍പെട്ട് അരയ്ക്കു താഴെ ശരീരം തളര്‍ന്ന് ജീവിതം തള്ളിനീക്കിയ യുവാവ് തിരിച്ച് ജീവിതത്തിലേക്ക് പ്രതീക്ഷയേകിയത് ഫേസ്ബുക്ക് പ്രണയമാണ്. ഫേസ്ബുക്ക് പ്രണയത്തിലൂടെ മെഹറുന്നീസ എന്ന യുവതിയാണ് യുവാവിന് പ്രചോദനമായത്. മുക്കുഴി മങ്ങാട്ടുകുന്നേല്‍ പ്രമോദിന്(36) തുണയായാണ് ഗുരുവായൂര്‍ സ്വദേശിനി മെഹറുന്നീസ (30) കടന്നുവന്നത്.

ഇന്നലെ വൈകുന്നേരം നാലരയ്ക്ക് പ്രമോദിന്റെ വസതിയില്‍ വച്ച് ഫെയ്സ്ബുക്കുവഴി പരിചയപ്പെട്ടു പ്രണയിച്ച ഇരുവരുടെയും വിവാഹം നടന്നു. 11 വര്‍ഷം മുന്‍പുണ്ടായ അപകടമായിരുന്നു കേബിള്‍ ടി.വി. ജീവനക്കാരനായിരുന്ന പ്രമോദിന്റെ ജീവിതം തളര്‍ത്തിയത്. മുക്കുഴി-തൊട്ടിപ്പാറ പാലത്തില്‍നിന്ന് താഴേക്കുവീണ് നട്ടെല്ലിനു ക്ഷതമേറ്റാണ് അരയ്ക്ക് താഴേക്ക് തളര്‍ന്നത്.

ചികിത്സകള്‍ ഒരുപാട് നടത്തി. പക്ഷെ അരയ്ക്ക് കീഴെ ചലനശേഷി നഷ്ടപ്പെടുകയും ബാക്കി ജീവിതം വീല്‍ചെയറില്‍ കഴിയാനായിരുന്നു പ്രമോദിന്റെ വിധി. എന്നാൽ തന്റെ തകര്‍ച്ചയില്‍ പകച്ചിരിക്കാന്‍ പ്രമോദ് തയാറായില്ല. നവ മാധ്യമങ്ങള്‍ വഴി ബന്ധങ്ങള്‍ സൃഷ്ടിച്ചു. സുഹൃത്തുക്കളുടെ ആഘോഷചടങ്ങുകളില്‍ മാറിനിന്നില്ല. സുഹൃത്തുക്കള്‍ എടുത്തുകൊണ്ടുപോകും പ്രമോദിനെ. ഇല്ലിക്കല്‍കല്ല് മലയിലും കൊണ്ടുപോയി. ബി.എഡ്. ബിരുദധാരിയാണ് നവമാധ്യമങ്ങള്‍വഴി പരിചയപ്പെട്ട മെഹറുന്നീസ.

രണ്ടുവര്‍ഷമായി പ്രണയിച്ച ഇവര്‍ മാതാചാരപ്രകാരം വിവാഹം ചെയ്തതിനു പിന്നാലെ ഇന്നലെ രജിസ്റ്റര്‍വിവാഹവും നടത്തി. സബ് രജിസ്ട്രാര്‍ വീട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button