Latest NewsNewsIndia

ആഭ്യന്തര വിമാനയാത്ര; ലഗേജിന് അധികതുക ഈടാക്കാൻ നിർദേശം

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയില്‍ ലഗേജ് പരിശോധനയില്‍ 15 കിലോയില്‍ കൂടുതലുണ്ടെങ്കില്‍ അധിക ചാർജ് ഈടാക്കാൻ നിർദേശം. 15 മുതല്‍ 20 വരെ അധികം വരുന്ന ലഗേജുകള്‍ക്ക് കിലോയ്ക്ക് 100 രൂപയേ ഈടാക്കാനാവൂ എന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇതോടെ 20 കിലോ വരെ അധികം വരുന്നതിന് 350/ കിലോ എന്ന രീതിയിൽ ഈടാക്കിയിരുന്ന പഴയ ചാർജ് വിമാനകമ്പനികൾക്ക് പുനഃസ്ഥാപിക്കാം.

15-20 വരെ അധികം വരുന്ന ലഗേജിന് 350 ഈടാക്കുന്നതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നൂറു രൂപക്ക് മുകളില്‍ ഈടാക്കാന്‍ പാടില്ലെന്ന ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ലഗേജുകള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡിജിസിഎക്ക് അധികാരമില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button