തിരുവനന്തപുരം: വിമാന യാത്രയ്ക്കിടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പണം മോഷണം പോയി. ടീക്കാറാം മീണയുടെ ലഗേജ് ബാഗില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. ജയ്പൂറിലെ തന്റെ വീട്ടില്‍ നിന്നും ഡല്‍ഹിയിലെത്തി അവിടെ നിന്നും മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.
വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് വലിയതുറ സ്റ്റേഷനിലെത്തി അദ്ദേഹം പരാതി നല്‍കി. മോഷണത്തിന് കേസെടുത്തിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ വിമാനത്താവളം അധികൃതരോട് ആവശ്യപ്പെട്ടിട്ടുവെന്നു വലിയതുറ സി.ഐ എസ്. അനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പതിനായിരുന്നു സംഭവം.
Post Your Comments