Latest NewsNewsInternational

വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയയില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മയ്ദുഗുരിയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. ക്യാമ്പിനു മുന്നിലായിരുന്നു സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു.

വടക്കുകിഴക്കന്‍ നൈജീരിയയിലെ മയ്ദുഗുരിയില്‍ ചൊവ്വാഴ്ചയായിരുന്നു ആക്രമണം നടന്നത്. ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തിരക്കുള്ള ചന്തയിലായിരുന്നു സ്ഫോടനം നടത്തിയത്. ബൊക്കോഹറാമാണ് ആക്രമണത്തിന്റെ പിന്നിലെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button