ജിദ്ദ•സൗദി അറേബ്യയിലെ ജിദ്ദയിലെ ഹിസ്റ്റോറിക് സെന്ററില്‍ വന്‍ തീപ്പിടുത്തം. ആറുകെട്ടിടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്. ഇതില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചു. കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
12 ഓളം സിവില്‍ ഡിഫന്‍സ് അഗ്നിശമന യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തിയെന്നും കെട്ടിടങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുവെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
ചരിത്രപധാന്യമുള്ള അല്‍ അഷ്മാവി ഹൗസ്, അല്‍ ഖ്വംസാനി ഹൗസ്, അബ്ദുല്‍ അല്‍ ഹൗസ് എന്നിവയില്‍ അഗ്നിബാധയുണ്ടായി. 80 ശതമാനത്തോളം തീ കെടുത്തിയതായും ഹിസ്റ്റോറിക് ഏരിയ മുനിസിപ്പാലിറ്റി മേധാവിയെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Saudi Arabia: A huge fire in the Jeddah neighborhood in Saudi Arabia. 15-08-2017 pic.twitter.com/rdmEJwWFF9
— Darl van Dijk (@Lastcombo) August 15, 2017
Post Your Comments