Latest NewsNewsIndia

പാക് പൗരന്മാര്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സുഷമ സ്വരാജ്

ന്യൂഡല്‍ഹി : മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന പാകിസ്താന്‍ സ്വദേശികള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം. ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്.

നിരവധി പാക് പൗരന്മാരാണ് ചികിത്സ തേടി ഇന്ത്യയിലെത്താറുള്ളത്. എല്ലാ മാസവും 500ല്‍ അധികം ആളുകള്‍ ചികിത്സ തേടി എത്താറുണ്ടെന്നാണ് ഡല്‍ഹിയിലെ ആശുപത്രികള്‍ നല്‍കുന്ന കണക്കുകള്‍.

പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാധവിനെ കാണാന്‍ പോകുന്നതിന് അദ്ദേഹത്തിന്റെ അമ്മയ്ക്ക് പാക് വിസ അനുവദിക്കാന്‍ സര്‍താജ് അസീസ് കാലതാമസം വരുത്തിയിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് മാസം മുമ്പാണ് പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ നല്‍കുന്നതിനുള്ള നിയമം കര്‍ശനമാക്കിയത്.

പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുന്നതിന് അവിടുത്തെ വിദേശകാര്യ മന്ത്രിയുടെ അനുമതി ആവശ്യമാണ്. അത് നേടുന്നതില്‍ വന്ന കാലതാമസമാണ് വിസ വൈകാന്‍ കാരണമെന്നും സുഷമ സ്വരാജ് അറിയിച്ചു.

എന്നാല്‍, ചികത്സക്കായി ഇന്ത്യയിലേക്ക് വരാനിരിക്കുന്ന ഒരാള്‍ക്കു പോലും അനുമതി പത്രം നല്‍കാന്‍ സര്‍താജ് അസീസ് തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ വിസക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന എല്ലാവര്‍ക്കും ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിക്കുമെന്ന് സുഷമ ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button