Latest NewsKeralaNews

കോടതിയില്‍ സുനിയെ ഹാജരാക്കണമെന്ന് അഭിഭാഷകന്‍

അങ്കമാലി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ബി.എ ആളൂര്‍ അപേക്ഷ സമര്‍പ്പിച്ചു. സുനിയുടെ രഹസ്യമൊഴി അങ്കമാലി കോടതിയില്‍ രേഖപ്പെടുത്താനിരിക്കെയാണ് റിമാന്‍ഡ് നീട്ടിയത്. ഇതോടെ സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തതിനു കാലതാമസം ഉണ്ടാകും. ഈ മാസം 30-ാം തീയതിക്കു മാത്രമേ ഇനി രഹസ്യമൊഴി രേഖപ്പെടുത്താന്‍ സാധിക്കൂ . ഈ സാഹചര്യത്തിലാണ് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.

യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെയും അന്വേഷണ സംഘത്തിന്റെയും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആളൂര്‍ ആരോപിച്ചു. . ചില നടിമാര്‍ക്ക് പങ്കുള്ള കാര്യം സുനി തന്നോട് പറഞ്ഞിട്ടുണ്ട്. ആ പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെ, അഭിഭാഷക ധര്‍മ്മമനുസരിച്ച് താനത് പുറത്തു പറയില്ലെന്നും ആളൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button