ആലപ്പുഴ ; ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി ആർഎസ്പി. മന്ത്രി നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേക് റിസോര്‍ട്ടിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് റിസോര്‍ട്ടിന് മുമ്പില്‍ വെച്ച് പൊലീസ് തടഞ്ഞു. തോമസ് ചാണ്ടിയുടെ ലേക് റിസോര്‍ട്ടിന് വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയെന്നും റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്തതായുമുള്ള വാർത്തകളെ തുടർന്നാണ് ആര്.എസ്.പി മാർച്ച് സംഘടിപ്പിച്ചത്.
Post Your Comments