
ഹൈദരാബാദ്: എഴുപതാം സ്വാതന്ത്യ്രദിനം മുതല്‍ ആന്ധ്രാപ്രദേശിലെ കരിംനഗര്‍ ജില്ലയിലെ ജമ്മുകുണ്ടാ മേഖലയിലെ ജനങ്ങൾ ഇനി ദിവസവും ദേശീയ ഗാനം ആലപിക്കും. ജമ്മുകുണ്ടാ പൊലീസ് നടപ്പാക്കിയ പുതിയ പദ്ധതി പ്രകാരം ഇനി എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് പ്രദേശത്ത് ദേശീയ ഗാനം ആലപിക്കുമെന്നാണ് റിപ്പോർട്ട്. ജമ്മുകുണ്ടാ എസ്.ഐ പിംഗിളി പ്രശാന്ത് റെഡ്ഢിയുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതി.
സ്വാതന്ത്ര്യ ദിനം റിപബ്ലിക്ക് ഡേ തുടങ്ങിയ അവസരങ്ങളില്‍ പോലും നമ്മുടെ ആള്‍ക്കാര്‍ ദേശീയ ഗാനം ആലപിക്കുന്നില്ലെന്നും ജനങ്ങള്‍ക്കിടയില്‍ ദേശീയ ഗാനം എത്തിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി മേഖലയിലെ 16 ഇടങ്ങളിലായി മൈക്ക് സെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വളണ്ടിയര്‍മാരെയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
ജമ്മുകുണ്ടാ പൊലീസിന്റെ പദ്ധതിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി നിര്‍ദ്ദേശം നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments