ഭവനം സുന്ദരമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാകില്ല. ചെറിയ സൗകര്യങ്ങളോടെയുള്ള വീടുകള്‍ ആണെങ്കിലും അവിടെ സാധനങ്ങള്‍ അടുക്കും ചിട്ടയോടെയും സൂക്ഷിച്ചാല്‍ വീട് സുന്ദരമാകും. എന്നാല്‍ വീടിനെ പുതിയ രീതികള്‍ കൊണ്ട് പരിഷ്ക്കരിച്ചു മോടി പിടിപ്പിക്കാന്‍ പലര്‍ക്കും സാമ്പത്തികം ഒരു പ്രശ്നം തന്നെയാണ്. എന്നാല്‍ കുറഞ്ഞ ചിലവില്‍ തന്നെ നിങ്ങളുടെ വീടിന് മനോഹരമായ ലുക്ക് നല്‍കാം. അതിനു സഹായകരമായ ചില ടിപ്‌സ് ഇതാ.
- മുറിയ്ക്കു വലുപ്പം തോന്നിക്കാന്‍ കണ്ണാടികള്‍ ഉപയോഗിക്കുന്നത് പഴയരീതിയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് മുറിമുഴുവന്‍ പ്രതിഫലിക്കുന്ന തരത്തില്‍ വലിയൊരു കണ്ണാടി മുറിയുടെ ചുവരില്‍ വെയ്ക്കാം. ഇത് മുറി വിശാലമാണെന്നു ഫീല്‍ ചെയ്യിക്കും.
- ചെറിയ ലിവിങ് റൂം ഉള്ള വീടാണെങ്കില്‍ നിറപ്പകിട്ടുള്ള കാര്‍പ്പെറ്റുകള്‍ ഇടുക. ഇത് റൂമിന് വലുപ്പം തോന്നിക്കും.
- മുറികള്‍ ചെറുതായി തോന്നുന്നുണ്ടെങ്കില്‍ സുതാര്യമായ കര്‍ട്ടനുകള്‍ ഉപയോഗിക്കുക. കഴിയുന്നത്ര സൂര്യപ്രകാശം ഉള്ളിലേക്കു കടക്കാന്‍ ഇതു സഹായിക്കും.
- സീലിങ് താഴ്ന്നിട്ടാണെങ്കില്‍ നീളം കുറഞ്ഞ ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുക.
Post Your Comments