Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപാനിശാന്ത്

തിരുവനന്തപുരം : ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം രംഗത്തുള്ള പി സി ജോര്‍ജ് എം എല്‍ എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപാനിശാന്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. ആക്രമിക്കപ്പെട്ട നടിയുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് ദീപാനിശാന്ത് രംഗത്തെത്തിയത്. ഇരയായ പെണ്‍കുട്ടികള്‍ക്ക് ആത്മഹത്യ വിധിക്കുന്ന ഒരു സമൂഹത്തിലാണ് കരളുറപ്പോടെ ഒരു പെണ്‍കുട്ടി താന്‍ നേരിട്ട പീഡനത്തെപ്പറ്റി ഉറക്കെ വിളിച്ചു പറഞ്ഞത് എന്നും ദീപ തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കണ്ടു ശീലിച്ച കഥകളിലൊക്കെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇരുട്ടറയ്ക്കുള്ളിലാണ്. പേരില്ലാത്തവളാണ്. ഊര് വിട്ട് പോകേണ്ടി വന്നവളാണ്. ഇരയായ പെൺകുട്ടികൾക്ക് ആത്മഹത്യ വിധിക്കുന്ന ഒരു സമൂഹത്തിലാണ് കരളുറപ്പോടെ ഒരു പെൺകുട്ടി താൻ നേരിട്ട പീഡനത്തെപ്പറ്റി ഉറക്കെ വിളിച്ചു പറഞ്ഞത്.. അന്തസ്സോടെ തൊഴിലിടത്തിലേക്ക് പോയത്.. പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി സ്വന്തം സ്വരത്തിൽ അത് വിളിച്ചു പറഞ്ഞപ്പോൾ മാനവികത വറ്റിയിട്ടില്ലാത്ത ഒരാൾക്കൂട്ടം അവളോടൊപ്പം നിന്നു.
ആഹ്ലാദം നിറഞ്ഞ ഒരു ലോകത്തു നിന്ന് അവളെ ആട്ടിയകറ്റാൻ ശ്രമിച്ചവരുടെ അഹന്തയ്ക്കേറ്റ ഒരു പ്രഹരം തന്നെയായിരുന്നു അത്.. അതിനെയാണ് ചിലരിങ്ങനെ പരിഹസിച്ച് നിർവീര്യമാക്കാൻ നോക്കുന്നത്.. അവരുടെ വാക്കുകളെയാണ് ചിലർ ഇരയ്ക്കും വേട്ടക്കാരനും വേണ്ടി മാറി മാറി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത്.
തലയോടു കൊണ്ട് പേപ്പർ വെയിറ്റുണ്ടാക്കി രസിക്കുന്ന ഹിറ്റ്ലറിൻ്റെ മനോവൈകൃതമാണ് ചില ആളുകൾക്ക് !!
നിങ്ങള് രസിക്കൂ…
ഇടയ്ക്ക് മുഖമൊന്ന് പരതി നോക്കണം..
ഉണങ്ങാതെ പറ്റിപ്പിടിച്ചു കിടപ്പുണ്ടാകും നിങ്ങളുടെ മുഖത്ത് പെണ്ണുങ്ങൾ നീട്ടിത്തുപ്പിയ കഫക്കട്ടകൾ !!

shortlink

Related Articles

Post Your Comments

Related Articles


Back to top button