Latest NewsNewsInternationalGulfNews StoryReader's Corner

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഈ ഗള്‍ഫ് നഗരമാണ്

ലോകത്തില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ നഗരം അബുദാബിയെന്ന് പഠന റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഏജന്‍സിയായ നംബിയോ ഡോട്ട് കോം പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

288 നഗരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന നഗരമാണ് ഒന്നാമതായി പട്ടികപ്പെടുത്തിയത്. ഇതില്‍ അബുദാബിക്ക് 288-ാം സ്ഥാനമാണുള്ളത്. മോഷണങ്ങള്‍, ഗതാഗത നിയമലംഘനങ്ങള്‍, ചെക്ക് മടങ്ങല്‍, അടിപിടി, ലൈംഗികാതിക്രമങ്ങള്‍, സൈബര്‍ ക്രൈം, ലൈസന്‍സില്ലാതെ മദ്യം വാങ്ങല്‍ തുടങ്ങിയവയാണ് അബുദാബിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്ളത്. അബുദാബി പോലീസിന്റെ 2011 ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എമിറേറ്റില്‍ ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ 119.8 കുറ്റകൃത്യങ്ങള്‍ നടന്നിരുന്നുവെന്നുവെങ്കിലും ഇത് 2014, 2015 വര്‍ഷങ്ങളില്‍ യഥാക്രമം 90.6, 83.8 എന്ന തോതിലേക്ക് കുറഞ്ഞു. കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള സ്ഥലമായി യു എ ഇ മാറിയതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പുമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button