Latest NewsKeralaNews

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ ശ്രദ്ധപിടിച്ചുപറ്റുന്നു

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമിന്റെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാശംസകള്‍ ശ്രദ്ധപിടിച്ചുപറ്റുന്നു. വിലക്ക് ലംഘിച്ച് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ മോഹന്‍ ഭാഗവതിനേയും ആര്‍എസ്എസിനേയും ട്രോളിക്കൊണ്ടാണ് വി.ടി.ബല്‍റാം എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്. കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ഭാഗവതിന് അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിനും ബല്‍റാം പ്രത്യേക സ്വാതന്ത്യ ദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

 

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

എല്ലാ ഭാരതീയര്‍ക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകള്‍. 2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍എസ്എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകള്‍. ആ ആര്‍എസ്എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവണ്‍മന്റ് എയ്ഡഡ് സ്‌കൂളില്‍ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിനും പ്രത്യേകം ആശംസകള്‍.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button