Latest NewsNewsGulfReader's Corner

എത്രയൊക്കെ നിയന്ത്രിച്ചിട്ടും കരയാതിരിക്കാന്‍ കഴിഞ്ഞില്ല; പ്രവാസിയുടെ ഭാര്യയുടെ നെഞ്ചു പിളര്‍ക്കുന്ന കുറിപ്പ്

പ്രവാസി മലയാളികളുടെ നീറുന്ന വേദനയാണ് ഉറ്റവരേയും ഉടയവരേയും വിട്ട് മണലാരണ്യത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്നത്. പ്രത്യേകിച്ച് അത് ഭാര്യയോ, ഭര്‍ത്താവോ ആവുമ്പോള്‍. തന്റെ ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ ഹൃദയ വേദനയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറല്‍.

ആ കുറിപ്പ് ഇതാണ്

ഏട്ടന്റെ കൂടെ ബൈക്കില്‍ പുറത്തേക്ക് പോകാന്‍ ഒരുങ്ങിയിറങ്ങിയപ്പോഴാണ് രമേശട്ടന്‍ വീട്ടിലേക്ക് വന്നത് ”അഖിലേ ഒരു ഗള്‍ഫ് ചാന്‍സ് വന്നിട്ടുണ്ട്. നീ പോകുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പറയണം. അവരോട് വിളിച്ചു പറഞ്ഞില്ലെങ്കില്‍ ചാന്‍സ് പോകും”

അഖിലേട്ടന്‍ എന്നെയൊന്ന് നോക്കി. ഞാന്‍ ഇപ്പോള്‍ കരയും എന്ന രീതിയില്‍ ആയി. എങ്കിലും എന്നോടൊന്നും ചോദിക്കാതെ ഏട്ടന്‍ സമ്മതം പറഞ്ഞു. ഞാന്‍ കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് തിരിച്ചോടി എന്റെ കരച്ചില്‍ കണ്ട് കൊണ്ട് വന്ന അമ്മായിയമ്മ കാര്യം തിരക്കി.കരഞ്ഞു കൊണ്ട് ഏട്ടന്‍ ഗള്‍ഫില്‍ പോകുന്ന കാര്യം ഞാനമ്മയെ അറിയിച്ചു. ”അതിനെന്താ മോളെ ഗള്‍ഫില്‍ പോകണമെന്നത് അവന്റെ വല്യ ആഗ്രഹമായിരുന്നു. എന്റെ ഗുരുവായൂരപ്പാ എന്റെ മകന്റെ പ്രാര്‍ത്ഥന നീയിപ്പോഴെങ്കിലും കേട്ടല്ലോ” അമ്മ പറയുന്നത് കേട്ടപ്പോള്‍ എന്റെ സങ്കടം വീണ്ടും ഇരട്ടിച്ചു. എന്റെ പിന്നാലെ ഓടിവന്ന ഏട്ടന്‍ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഞാനെന്റെ കരച്ചില്‍ നിര്‍ത്തിയില്ല.

ഒടുവില്‍ ഏട്ടന്‍ എന്നെ കൊണ്ട് ഒരുവിധം സമ്മതിപ്പിച്ചു.”ഈയൊര് പ്രാവശ്യം മാത്രമേ ഞാന്‍ പോകൂ .മൂന്ന് വര്‍ഷം കഴിഞ്ഞിട്ട് തിരിച്ച് വന്നാല്‍ പിന്നെ ഇനി പോവില്ലാന്ന് എനിക്ക് സത്യവും ചെയ്തു തന്നു”
പിണക്കം മാറ്റി ഞങ്ങള്‍ പുറത്ത് പോയി ചെറിയൊരു ഷോപ്പിങ്ങൊക്കെ നടത്തി വന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഏട്ടന്‍ ഗള്‍ഫില്‍ പോകാന്‍ സമയം ആയപ്പോഴേക്കും എനിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ ആയില്ല.ഏട്ടനെ കെട്ടിപ്പിടിച്ച് ഞാന്‍ ഒരുപാട് കരഞ്ഞു.ഏട്ടനും കരയാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നെ അത്രക്ക് ഇഷ്ടമാണ് അദ്ദേഹത്തിന്

വൈകിട്ട് ഞങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിച്ചു,,.അവിടെ ചെന്നിട്ടും എന്റെ പരിഭവവും കരച്ചിലും തീര്‍ന്നില്ല.ഒടുവില്‍ അദ്ദേഹം അകത്തേക്ക് മറയുന്ന നിമിഷം വരെ ഞാന്‍ നോക്കി നിന്നു.എന്റെ കാഴ്ച മങ്ങിയപ്പോള്‍ പൊട്ടി കരഞ്ഞു കൊണ്ട് ഞാനും അമ്മയും ആങ്ങളയും കൂടി വീട്ടിലേക്ക് തിരിച്ച് വന്നു. ഏട്ടനില്ലാതെ ആദ്യമായി ഒറ്റക്ക് ഉറങ്ങുന്ന ദിവസം. ശരിക്കും നെഞ്ച് പിച്ചിക്കീറുന്ന വേദന.എത്രയൊക്കെ നിയന്ത്രിച്ചിട്ടും കരയാതിരിക്കാന്‍ കഴിഞ്ഞില്ല
പൊട്ടി കരഞ്ഞു കൊണ്ട് എന്റെ ഏട്ടന്‍ തന്ന ഓര്‍മ്മകളെ മനസ്സിലിട്ട് കൊണ്ട് ഞാന്‍ ഉറങ്ങാതെ കിടന്നു. കല്യാണം കഴിഞ്ഞതിന്റെ രണ്ടാം മാസം തന്നെ എന്റെ ഏട്ടന്‍ ഗള്‍ഫില്‍ പോയി. പ്രേമിച്ചു വിവാഹം കഴിച്ചതാണെങ്കിലും ഞങ്ങള്‍ക്ക് ഇത് വരെ സ്‌നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല

പിറ്റേദിവസം വൈകുന്നേരം വരെ ഞാനൊന്നും കഴിച്ചില്ല.വിശപ്പല്ല ശരിക്കും വിരസതയാണ് എനിക്ക് തോന്നിയത്.പ്രാണന്റെ പാതി ഒരുപാട് ദൂരത്ത്. അവന്റെ സാമിപ്യം കൂടെയില്ല.പിന്നെങ്ങനെ വിശപ്പ് വരും രാത്രിയില്‍ ഏട്ടന്റെ ഫോണ്‍ വന്നപ്പോഴാണ് മനസ്സൊന്ന് ശാന്തമായത്

” ഞാന്‍ സുഖമായി ഇവിടെയെത്തി.എന്റെ മോള് വിഷമിക്കരുത്.നല്ല കുട്ടിയായി ഇരിക്കണം.സമയത്ത് ആഹാരം കഴിക്കണം.അമ്മയെ ശ്രദ്ധിക്കണം.ഞാന്‍ അവിടെ ഇല്ലെന്ന് ഒരു തോന്നല്‍ വീട്ടില്‍ ഉണ്ടാവരുത്.എല്ലാം എനിക്ക് പകരം എന്റെ മോള്‍ ചെയ്യണം.മൂന്നു വര്‍ഷം പെട്ടന്ന് കൊഴിഞ്ഞു പോകും.നമുക്ക് ജീവിക്കാനുളളത് സമ്പാദിച്ചിട്ട് ഞാന്‍ വരാം .വന്നാല്‍ ഇനി പോകില്ല.എന്റെ ഭാര്യയും മക്കളും അമ്മയുമായി നാട്ടില്‍ സന്തോഷത്തോടെ ജീവിക്കണം.

ഞാനുമിപ്പോള്‍ പ്രവാസിയും നീ പ്രവാസിയുടെ ഭാര്യയുമാണ്.പലരും പല പ്രലോഭനങ്ങളുമായി വരും.എന്റെ മോള്‍ അതിലൊന്നും വീഴരുത് .ഇനി വല്ലതും കഴിച്ചിട്ട് എന്റെ മോള്‍ സുഖമായി ഉറങ്ങിക്കോ..ചക്കരയുമ്മ”

ഏട്ടന്‍ ഫോണ്‍ വെച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഉറച്ച തീരുമാനം എടുത്തു. ഞാനിനി കരയില്ല .ഒര് പ്രലോഭനങ്ങളിലും വീഴില്ല.എനിക്ക് ജീവിക്കാന്‍ അദ്ദേഹം തന്ന നല്ല ഓര്‍മ്മകളും ഈ ഫോണ്‍ വിളിയും മാത്രം മതി

മൂന്നു വര്‍ഷം കൊണ്ട് ഞാന്‍ പക്വമതിയായ ഒരു വീട്ടമ്മയായി മാറി.ഇന്ന് എന്റെ എല്ലാ ആവശ്യങ്ങളും ഞാന്‍ തനിയെ ആണ് നിറവേറ്റുന്നത്.ഒരാളെയും ബുദ്ധിമുട്ടിക്കാന്‍ ചെന്നിട്ടില്ല.ഇനി ചെയ്യുകയുമില്ല’

” മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് എന്റെ ഏട്ടന്‍ പ്രവാസ ജീവിതം മതിയാക്കി തിരിച്ചു വരികയാണ്.ഇന്ന് സന്തോഷ ദിവസമാണ്. ഈശ്വരന്‍ ഒരാപത്തും വരുത്തിയില്ലെങ്കില്‍ ഏട്ടനെ ഞാനിനി ഗള്‍ഫിലേക്ക് വിടില്ല

കാരണം പല ദിവസങ്ങളും ഏട്ടന്‍ ജോലിയുടെ കഷ്ടപ്പാടുകള്‍ പറയുമ്പോള്‍ ഞാന്‍ ഉളളില്‍ കരയുകയായിരുന്നു ”’

(കടപ്പാട് സോഷ്യല്‍ മീഡിയ)

shortlink

Related Articles

Post Your Comments

Related Articles


Back to top button