റെനോയുടെ ജനപ്രിയ വാഹനമായ എസ്യുവി ഡസ്റ്റര്‍ വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നു. നിലവില്‍ ഡസ്റ്റര്‍ കാര്‍ ഉടമകളായ ഗ്യാങ് ഓഫ് ഡസ്റ്റര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ വിലക്കുറവിലാണ് റെനോ ഡസ്റ്റര്‍ വില്‍ക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന റെനോ ക്യാപ്ച്ചറിനെ വരവേല്‍ക്കാൻ നിലവിലുള്ള സ്റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് സൂചന.
ഡസ്റ്റര്‍ ഉടമകളെ ഇ-മെയില്‍ വഴിയാണ് റെനോ ഇന്ത്യ ഓഫര്‍ വിവരം അറിയിച്ചത്. ആകെ 107 യൂണിറ്റുകളുടെ സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നതെന്നാണ് മെയിലില്‍ പറഞ്ഞിരിക്കുന്നത് . 85 പിഎസ് ഡീസല്‍ സ്റ്റാന്‍ഡേര്‍ഡ്, 110 പിഎസ് അഡ്വഞ്ചര്‍ എഡിഷന് എന്നീ രണ്ടു മോഡലുകള്‍ക്കാണ് വിലക്കുറവ്. 85 പിഎസ് ഡസ്റ്ററിന് 1.6 ലക്ഷവും 110 പിഎസ് പതിപ്പിന് 2 ലക്ഷം രൂപയുമാണ് ഡിസ്കൗണ്ട്.
Post Your Comments