പുതുവർഷം എത്താറായതോടെ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോൾട്ട്. ഇന്ത്യയിലെത്തിക്കുന്ന എല്ലാ മോഡലുകള്‍ക്കും 2020 ജനുവരി ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. എത്ര ശതമാനമാണ് കൂടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Also read : റഷ്യയുടെ ഏറ്റവും നൂതനമായ എസ് യു – 57 യുദ്ധ വിമാനം തകര്‍ന്നു വീണു
വാഹനങ്ങളുടെ ഉയര്‍ന്ന നിര്‍മാണ ചിലവ് അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ബിഎസ്-6 എന്‍ജിന്‍, സുരക്ഷാ മാനദണ്ഡം തുടങ്ങിയവയുമാണ് വീണ്ടും വില ഉയരാന്‍ കാരണമായെന്നാണ് സൂചന. നിലവിൽ ക്വിഡ്, ട്രൈബര്‍,ഡസ്റ്റര്‍, ക്യാപ്ച്ച്വര്‍, ലോഡ്ജി എന്നീ മോഡലുകളാണ് റെനോൾട്ട് ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുള്ളത്. അതേസമയം അടുത്തിടെ പുറത്തിറക്കിയ ട്രൈബറിലൂടെ നവംബർ മാസം റെനോ 77 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച സ്വന്തമാക്കിയിരുന്നു. 2019 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 18,511 ട്രൈബറുകളാണ് നിരത്തിലെത്തിയത്.
രാജ്യത്തെ മറ്റു വാഹന നിർമാതാക്കളും വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യുണ്ടായിയും മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‍സുമൊക്കെ നേരത്തെ തന്നെ ജനുവരി മുതല്‍ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു.
Post Your Comments