റെയില്‍വേ സ്റ്റേഷനുകളും പരിസരവും ശുചീകരിക്കുന്ന റെയില്‍വേ സ്വച്ഛ്ഭാരത് പദ്ധതിയ്ക്ക് നാളെ തുടക്കമാകും. പദ്ധതിയില്‍ തീവണ്ടികളെ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. നാളെ മുതല്‍ 31 വരെയുള്ള 14 ദിവസമാണ് ശുചീകരണം നടക്കുന്നത്. പ്രീമിയം തീവണ്ടികള്‍ ഉള്‍പ്പെടെ 200 തീവണ്ടികളിലാണ് പ്രത്യേക ക്ലീനിങ് നടത്തുക.രാജധാനി, ശതാബ്ദി, സമ്പര്‍ക്ക് ക്രാന്തി ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രീമിയം തീവണ്ടികളിലും, പുതിയ തീവണ്ടികളായ ഗതിമാന്‍, തേജസ്, ഹംസഫര്‍ എന്നിവയിലും ശുചീകരണം നടത്തും.
കേരളത്തിലൂടെ ഓടുന്ന ചെന്നൈ-മംഗളൂരു എഗ്മോര്‍ എക്‌സ്പ്രസ്, ഗുഹാവത്തി-തിരുവനന്തപുരം എക്‌സ്പ്രസ്, ഹൈദരാബാദ്-തിരുവനന്തപുരം എക്‌സ്പ്രസ്, ഖോരക്പൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
റെയില്‍വേ ജീവനക്കാര്‍ താമസിക്കുന്ന കോളനികള്‍, റെയില്‍വേ പരിസരത്തുള്ള സ്ഥാപനങ്ങള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ശുചീകരിക്കും. സ്റ്റേഷന്‍ പരിസരം ‘സീറോവേസ്റ്റ് ‘ ആക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. പ്ലാറ്റ്‌ഫോമിലെ മാലിന്യങ്ങള്‍ ഇടാന്‍ മാലിന്യക്കൊട്ടകള്‍ വെയ്ക്കാനും നിര്‍ദേശമുണ്ട്.
Post Your Comments