
ഷാര്‍ജ•സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ഏഷ്യക്കാരായ പ്രവാസികള്‍ക്ക്, കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി സംസാരിച്ച് ബ്ലഡ് മണി നല്കി മാപ്പുനേടിയെടുക്കാന് ഷാര്‍ജ കോടതി നാല് മാസം സമയം അനുവദിച്ചു.
പ്രതികള്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മരുഭൂമിയില്‍ മറവു ചെയ്യുകയായിരുന്നു. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി കൊല്ലപ്പെട്ടയാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അവസാനമയി കൊല്ലപ്പെട്ടയാളോടൊപ്പം കാണപ്പെട്ട പ്രതികളില്‍ ഒരാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്നു ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കൊല്ലപ്പെട്ടയാളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ കണ്ടെത്തി. തെളിവുകള്‍ നിരത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
രണ്ടാമത്തെ പ്രതി റാസ് അല്‍ ഖൈമ വിമാനത്താവളം വഴി സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
Post Your Comments