കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വല്യേട്ടന്‍ സെഡ്രിക് ഹെങ്‌ബെര്‍ട്ട് ഇത്തവണ ടീമിലേക്കില്ലെന്ന സൂചനകള്‍ പങ്കുവച്ചു. ഒരു ട്വീറ്റിലൂടെയാണ് ഹെങ്‌ബെര്‍ട്ട് ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത്. ടീം മാനേജ്‌മെന്റിനെയും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.
“വളരെ സങ്കടപൂര്‍വ്വം പങ്കുവെയ്ക്കട്ടെ, എനിക്ക് ഈ വര്‍ഷം മഞ്ഞ ജഴ്‌സിയില്‍ കളിക്കാനായെന്നുവരില്ല. കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് മറ്റൊരു പദ്ധതിയാണുള്ളതെന്ന് തോന്നുന്നു. ആരാധകരോട് സ്‌നേഹം മാത്രം, ഉടനെ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു”, ഇങ്ങനെയാണ് 37കാരന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. താങ്കള്‍ മഞ്ഞ ജഴ്‌സി അണിഞ്ഞില്ലെങ്കിലും മറ്റേതെങ്കിലും ടീമിന്റെ ഭാഗമായി ഇന്ത്യയിലെത്തില്ലേ എന്ന് ഒരാരാധകന്‍ ചോദിച്ചപ്പോള്‍ കാത്തിരിക്കാം , നമുക്ക് നോക്കാം എന്നായിരുന്നു ഹെങ്‌ബെര്‍ട്ടിന്റെ മറുപടി
ഈ വലിയ ടീം ഫൈനലിലെത്തിയപ്പോഴെല്ലാം അതില്‍ ഹെങ്‌ബെര്‍ട്ടിന്റെ വലിയ സംഭാവനകളുണ്ടായിരുന്നു. ഗോള്‍ലൈന്‍ സേവുകളുള്‍പ്പെടെ പുറത്തെടുത്ത് പലപ്പോഴും ഈ ഫ്രഞ്ചുകാരന്‍ ആരാധകരെ ഞെട്ടിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഇത്തവണ ടീമില്‍ നിറഞ്ഞാടുന്നവര്‍ കൂടുതലും 25 വയസ് പ്രായത്തിനടുത്തുള്ള യുവാക്കളാകാനാണ് സാധ്യത.
Post Your Comments