മികച്ച കോണ്‍ഫിഗറേഷനുള്ള ഫോണുകള്‍ കയ്യിലൊതുങ്ങുന്ന വിലയ്ക്ക് ലഭ്യമാക്കിക്കൊണ്ടാണ് കൂള്‍പാഡ് കൂള്‍ പ്ലേ സിക്സ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്കെത്തിയത്. 3ജിബി റാമും 4ജിബി റാമുമെല്ലാം കൂള്‍പാഡ് കുറഞ്ഞ തുകയ്ക്ക് നല്‍കിയിരുന്നു. ഇടയ്ക്ക് ലീക്കോ എന്ന ടെക് ഭീമന്‍ കൂള്‍പാഡിനെ വാങ്ങിയപ്പോള്‍ ലീക്കോയുമായി സഹകരിച്ചും 4ജിബി റാമും ഇരട്ട ക്യാമറകളുമുള്ള ഫോണുകള്‍ വിപണിയിലെത്തിച്ചു.
ശേഷം കുറഞ്ഞ വിലയില്‍ ഒരു 6 ജിബി ഫോണുമായി വീണ്ടും കൂള്‍പാഡ്. ചൈനയില്‍ ഇറങ്ങിയപ്പോള്‍ വന്‍വിജയമായി മാറിയ ഈ മോഡല്‍ കുറഞ്ഞ വിലയും മികച്ച ഗുണനിലവാരവുമായാണ് വിപണിയില്‍ പിടിച്ച് നിന്നത്. മികച്ച ഒരു ഗെയിമിംഗ് ഫോണ്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് ചൈനയില്‍ കൂള്‍പാഡ് കൂള്‍ പ്ലേ സിക്സ് നടത്തിയത്. 6ജിബി റാമിനൊപ്പം 64 ജിബി ഇന്റേണല്‍ മെമ്മറിയും ഒക്ടാക്കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 653 പ്രൊസസ്സറുമാണ് ഫോണിന്റെ മാറ്റ് സവിശേഷതകള്‍. അഞ്ചരയിഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയുമായി എത്തുന്ന ഫോണ്‍ ഇന്ത്യയില്‍ ലഭ്യമായ മിഡ്റേഞ്ച് ഫോണുകളിലെ കില്ലര്‍ സ്പെക്കിലാണ് എത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ 15,000 രൂപയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം 20ന് വിപണിയിലെത്തുമെന്നാണ് കൂള്‍പാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments