കണ്ണിൽ കരടു പോയാൽ അത് പുറത്തെടുക്കാൻ കണ്ണ് കഴുകുകയോ മറ്റ് എളുപ്പമുള്ള വഴികളോ തേടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നാക്ക് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന എണ്‍പതുകാരിയായ ഒരു മുത്തശ്ശി സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമാകുന്നു. ബാൾക്കൻസിലെ ബോസ്നിയ ആൻഡ് ഹെർസ്ഗോവിനാ സ്വദേശിനിയായ ഹവാ സെലിബിക്ക് ആണ് ആ വ്യക്തി. നാനാ ഹവാ എന്ന വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നത്.
മദ്യം ഉപയോഗിച്ച് നാക്ക് കഴുകിയതിനു ശേഷമാണ് ഇവർ ചികിത്സ ആരംഭിക്കുന്നത്. കമ്പി, കരിക്കട്ട, ഈയം, പൊടി പടലങ്ങൾ, ഗ്ലാസ് കഷണങ്ങൾ മുതലായവ തന്റെ അടുക്കൽ വരുന്നവരുടെ കണ്ണിൽ നിന്നും പുറത്തെടുത്തിട്ടുണ്ടെന്ന് ഇവർ പറയുന്നു. വെറും 10 യൂറോ മാത്രമാണ് ഈ ചികിത്സയുടെ ഫീസ്. ലോകത്തിൽ നാക്ക് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്നത് താൻ മാത്രമാണെന്നാണ് നാനാ ഹവാ അവകാശപ്പെടുന്നത്.
Post Your Comments