ലക്നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന എതിരാളി സമാജ്‌വാദി പാര്‍ട്ടിയാണ്. പ്രധാനമായും യാദവരും മുസ്ലിങ്ങളുമാണ് എസ്പിയുടെ വോട്ടുബാങ്ക്. അതിനാൽ മുസ്ലിങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞാൽ ലക്ഷ്യം നേടാമെന്നാണ് ബിജെപിയുടെ നിഗമനം. ഇതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ബിജെപി.
2017ലെ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട 25 സീറ്റുകളില്‍ പുതിയ പദ്ധതി ആവിഷ്കരിക്കാനാണ് ബിജെപി തീരുമാനം. ഈ മണ്ഡലങ്ങള്‍ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളായിരുന്നു എന്നതാണ് പുതിയ തന്ത്രം ആവിഷ്‌കരിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ച ഘടകം. അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലങ്ങളുടെ പട്ടിക പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട്. ഈ മണ്ഡലങ്ങലില്‍ മുസ്ലിം വോട്ടുകള്‍ ലഭിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. തന്ത്രം പ്രാവർത്തികമായാൽ ബിജെപി ഉത്തര്‍ പ്രദേശിലെ അപരാജിത ശക്തിയായി മാറും.
മുസ്ലിം സമുദായത്തിന് വേണ്ടി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് മണ്ഡലം, ബൂത്ത് തലത്തില്‍ ന്യുനപക്ഷ വിങ് ശക്തിപ്പെടുത്താനും അവര്‍ക്ക് പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും ബിജെപി തീരുമാനിച്ചു. ഉത്തര്‍ പ്രദേശ് ജനസംഖ്യയുടെ 19 ശതമാനമാനം വരുന്ന ന്യൂനപക്ഷങ്ങളിൽ കൂടുതലും മുസ്ലിം സമുദായത്തിൽ പെട്ടവരാണ്. 2017ല്‍ സഹാറന്‍പൂര്‍ നഗര്‍, നജീബാബാദ്, ധോലന തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം നേരിയ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥികള്‍ തോറ്റത്. ഈ മണ്ഡലങ്ങള്‍ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ശ്രമം ആരംഭിച്ചത്.
വാഹനത്തിൽ പെട്രോളിന് പകരം അബദ്ധവശാല്‍ ഡീസൽ അടിച്ചാൽ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം
2017ല്‍ ബിജെപി അംഗത്വമുള്ള മുസ്ലിം കുടുംബങ്ങള്‍ 20000 ആയിരുന്നത് ഇപ്പോൾ മൂന്ന് ലക്ഷമായി വര്‍ധിച്ചുവെന്ന് ബിജെപി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് ബാസിത് അലി വ്യക്തമാക്കി. ബൂത്ത് തലത്തില്‍ അന്ന് ബിജെപിക്ക് ന്യൂനപക്ഷ വിഭാഗത്തിന്റെ കൂട്ടായ്മയില്ലായിരുന്നുവെന്നും ഇന്ന് ബൂത്ത് തലത്തിന് പുറമെ മണ്ഡലം തലത്തിലും ന്യൂനപക്ഷ വിഭാഗത്തിന്റെ കൂട്ടായ്മ രൂപീകരിച്ചുവരികയാണെന്നും ബാസിത് അലി പറഞ്ഞു.
പൗരത്വ നിയമ വിഷയങ്ങളിൽ യുപിയിലെ മിക്ക മുസ്ലിം കുടുംബങ്ങള്‍ക്കും ആശങ്കയില്ലെന്നും മതപരിവര്‍ത്തന നിരോധനം, മുത്തലാഖ് എന്നീ വിഷയങ്ങളും ചർച്ചയിൽ വരുന്നില്ലെന്നും ബാസിത് അലി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഉജ്വല യോജനയുടെ ഗുണഭോക്താക്കളാണ് 37 ശതമാനം മുസ്ലിങ്ങളെന്നും മറ്റു ക്ഷേമ പദ്ധതികളിലും അവര്‍ അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ വരുന്ന തെരഞ്ഞെടുപ്പിനെ തുകഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments