MollywoodCinemaMovie SongsEntertainmentKollywoodMovie Gossips

ഒരു രൂപ പ്രതിഫലമില്ലെങ്കിലും താനത് ചെയ്യും, പക്ഷേ ഇത് പറ്റില്ല; സായി പല്ലവി

അല്‍ഫോന്‍സ്‌ പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ തിളങ്ങുന്ന നായികയായി മാറിയ സായി പല്ലവി ‘ഫിദ’യിലൂടെ ടോളീവുഡിലും ചുവടുവച്ചു. ആദ്യ ചിത്രം തന്നെ മികച്ച ബ്രേക്ക്‌ നല്‍കിയെങ്കിലും ശ്രദ്ധയോടെ വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത സായി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു മാള്‍ ഉദ്ഘാടനത്തോട് സായി ‘നോ’ പറഞ്ഞതാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. വന്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് മാള്‍ അധികൃതര്‍ താരത്തെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. പക്ഷേ താന്‍ വരില്ലെന്ന് സായി തീര്‍ത്തു പറഞ്ഞു. ഇത്രയും പ്രതിഫലം വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലയെന്നു താരം പറയുന്നു.

”ഒരു ഡോക്ടറാകാനാണ് ഞാന്‍ ആഗ്രഹിച്ചത്.  ഡോക്ടര്‍ സ്വപ്നങ്ങള്‍ക്കിടയിലെ ചെറിയ ഭാഗം മാത്രമാണ് സിനിമ. സമൂഹത്തോട് ഏറെ പ്രതിബദ്ധതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ജോലിയാണ് ഡോക്ടര്‍. ഏതെങ്കിലും സ്കൂളോ, ആശുപത്രികളോ തുടങ്ങി എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യങ്ങളാണെങ്കില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഉദ്ഘാടനം ചെയ്യു”മെന്നും സായ് പല്ലവി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button